കോഴിക്കോട്. മൂന്നാം ഘട്ട അലോട്ട്‌മെന്റ് പൂര്‍ത്തിയായിട്ടും ജില്ലയിലെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്ത സാഹചര്യത്തില്‍ അടിയന്തിരമായി പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് യു.ഡി.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഫുള്‍ എ പ്ലസ് ലഭിച്ച കുട്ടികള്‍ക്ക് പോലും അവരവര്‍ക്ക് ഇഷ്ടപ്പെട്ട സ്‌കൂളോ കോമ്പിനേഷനോ ലഭിച്ചിട്ടില്ല. വിദ്യാര്‍ത്ഥികളുടെ ഉപരി പഠനത്തേയും അവരുടെ ജോലി സാധ്യതകളേയും, ജീവിതത്തേയും ബാധിക്കുന്ന ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് അത്യന്തം പ്രതിഷേധകരമാണെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തി. ആവശ്യത്തിന് പ്ലസ് വണ്‍അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജൂലൈ 01 തിങ്കളാഴ്ച മുഴുവന്‍ പഞ്ചായത്ത്, മുനിസിപ്പല്‍, മേഖല കേന്ദ്രങ്ങളിലും യു.ഡി.എഫ് ന്റെ നേതൃത്വത്തില്‍ ബഹുജന പ്രതിഷേധ സംഗമം സംഘടിപ്പിക്കും. പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്ത, താത്പര്യമുള്ള കോമ്പിനേഷനുകള്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍, അവരുടെ രക്ഷിതാക്കള്‍, ഹയര്‍ സെക്കണ്ടറി അധ്യാപകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവരെ സമരത്തിന്റെ ഭാഗമാക്കും. അടിയന്തിരമായ പരിഹാരം കണ്ടിട്ടില്ലെങ്കില്‍ തുടര്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനും യു.ഡി.എഫ് തീരുമാനിച്ചു.
കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന യു.ഡി.എഫ് കോഴിക്കോട് ജില്ലാ ലൈസണ്‍ കമ്മിറ്റി അംഗങ്ങളുടേയും നിയോജക മണ്ഡലം ചെയര്‍മാന്‍ കണ്‍വീനര്‍മാരുടെയും യോഗം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിച്ചു. ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണന്‍ അദ്ധ്യക്ഷനായിരുന്നു. കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ സ്വാഗതവും മനോളി ഹാഷിം നന്ദിയും പറഞ്ഞു. അഡ്വ. പി എം നിയാസ്, സി.പി ചെറിയ മുഹമ്മദ്, എന്‍ സുബ്രഹ്‌മണ്യന്‍, യു.സി രാമന്‍, കെ.എം ഉമ്മര്‍, ബാലകൃഷ്ണ കിടാവ്, ടി.ടി ഇസ്മയില്‍, സൂപ്പി നരിക്കാട്ടേരി, സത്യന്‍ കടിയങ്ങാട്, പി.എം ജോര്‍ജ്, അഷ്‌റഫ് മണക്കടവ്, സി വീരാന്‍കുട്ടി, ഇബ്രാഹിം കുടത്തായി, കെ.എ ഖാദര്‍ മാസ്റ്റര്‍, എന്‍.സി അബൂബക്കര്‍, പി.എം അബ്ദുറഹിമാന്‍, എസ്.പി കുഞ്ഞഹമ്മദ്, കെ രാമന്ദ്രന്‍ മാസ്റ്റര്‍, കെ.സി ശോഭിത, കെ മൊയ്തീന്‍ കോയ, അഡ്വ. എ.വി അന്‍വര്‍, കെ.വി കൃഷ്ണന്‍, ഷറില്‍ ബാബു, വി.എം മുഹമ്മദ് മാസ്റ്റര്‍, മഠത്തില്‍ നാണു മാസ്റ്റര്‍, അഡ്വ. എ സജീവന്‍, പി. മുരളീധരന്‍ നമ്പൂതിരി, കെ.ടി മന്‍സൂര്‍, പി മൊയ്തീന്‍ മാസ്റ്റര്‍, കെ മൂസ മൗലവി, മനോജ് കുമാര്‍ ടി സംസാരിച്ചു.