കൊയിലാണ്ടി നഗരസഭ ജാഗ്രത സമിതി തീരുമാനപ്രകാരം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗവും എക്സൈസ് ഡിപ്പാർട്ട്മെന്റും പോലീസും സംയുക്തമായി പരിശോധന നടത്തി. ബസ്റ്റാൻഡ്, ബസ് സ്റ്റാൻഡിന് സമീപമുള്ള കെട്ടിടങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, റെയിൽവേ ഓവർ ബ്രിഡ്ജ് പരിസരം, ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജനാർദ്ദനൻ പി പി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ ഷാജി സിപി ,ബാബു പി, സിവിൽ എക്സൈസ് ഓഫീസർ അനൂപ് കുമാർ, നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാദ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എൽ ലിജോയ്, പോലീസ് സബ് ഇൻസ്പെക്ടർ വിനോദ് എന്നിവർ സ്ക്വാഡ് പ്രവർത്തനത്തിൽ പങ്കാളികളായി.
വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തുടരുമെന്നും , പൊതുസ്ഥലങ്ങളിലെ മദ്യപാനം കർശനമായി തടയുമെന്നും, ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്തും വിധം ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും. ലഹരി ഉപയോഗിക്കുന്നവർക്കും വിൽപ്പന നടത്തുന്നവർക്കും , അതിൽ പങ്കാളികൾ ആവുന്നവർക്കും എതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും സ്ക്വാഡ് അംഗങ്ങൾ അറിയിച്ചു.