തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സമര്‍പ്പിച്ചു

ചേമഞ്ചേരി : ചേമഞ്ചേരി യു.പി സ്‌കൂളില്‍ പഞ്ചായത്ത് നിര്‍മ്മിച്ച തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അതുല്ല്യ ബൈജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സന്ധ്യ ഷിബു, വി.കെ.അബ്ദുള്‍ഹാരിസ്,നവ കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ വൈഷ്ണവി,വാര്‍ഡ് മെമ്പര്‍ വത്സലപുല്യേത്ത്,സുധ തടവങ്കയില്‍,വി.ഷരീഫ്,പഞ്ചായത്ത് സെക്രട്ടറി ടി.അനില്‍കുമാര്‍, പ്രധാന അദ്ധ്യാപിക സജിത,കെ.കെ.ശ്രീഷു എന്നിവര്‍ഡ സംസാരിച്ചു. പഞ്ചായത്തിന്റെ ശുചിത്വ ഫണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് പ്ലാന്റ് നിര്‍മ്മിച്ചത്.

 

Leave a Reply

Your email address will not be published.