തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാഗതസെമിനാർ നടത്തി

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ, ഹയർസെക്കണ്ടറി ( വൊക്കേഷണൽ) ഒന്നാം വർഷ ക്ലാസുകൾ ആരംഭിക്കുന്നതി ൻ്റെ ഭാഗമായി, ജൂൺ 24 ന് വിദ്യാർത്ഥികൾക്കും , രക്ഷാകർത്താക്കൾ ക്കുമായി “ഡ്രീം വി എച്ച് എസ്സ് ഇ” എന്ന പേരിൽ സ്വാഗത സെമിനാർ നടത്തി. സെമിനാറിൻ്റെ ഭാഗമായി പരിഷ്കരിച്ച വി എച്ച് എസ്സ് ഇ – എൻ എസ് ക്യു എഫ് കോഴ്സുകളെകുറിച്ചും , ഉപരിപഠന, തൊഴിൽ സാധ്യതകളെ കുറിച്ചും അവബോധനക്ലാസ് നൽകി. സ്കൂൾ കരിയർ ഗൈഡൻസ്& കൗൺസലിംഗ് സെല്ലിൻ്റെ അഭിമുഖ്യത്തിൽ നടന്ന സെമിനാറിന്, സ്കൂൾ പി ടി എ പ്രസിഡൻറ് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിനു കാരോളി സെമിനാർ ഉൽഘാടനം ചെയ്തു.
പ്രിൻസിപ്പൽ വി നിഷ ടീച്ചർ ആമുഖ ഭാഷണം നടത്തി. ജസീറ കെ എം കെ, റസാക്ക് .കാട്ടിൽ ഷിജുകുമാർ ആർ എന്നിവർ പുതിയ വിദ്യാർഥികൾക്ക് ആശംസയറിച്ചു സംസാരിച്ചു. കരിയർ മാസ്റ്റർ പി സത്യൻ സെമിനാർ ക്ലാസ് നയിച്ചു. സജിത്ത് മാഷ് സ്വാഗതവും,എൻഎസ്എസ് ലീഡർ അഞ്ജന കൃഷ്ണ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.