കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബിന്റെ 2024-2025 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ ചുമതലയേറ്റു

കൊയിലാണ്ടി : കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബിന്റെ 2024-2025 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ ചുമതലയേറ്റു. പി.വി.വേണുഗോപാല്‍ (പ്രസിഡണ്ട്), ടി.വി.സുരേഷ് ബാബു (സെക്രട്ടറി), എ.പി.സോമസുന്ദരന്‍(ഖജാന്‍ജി) എന്നിവരാണ് സ്ഥാനമേറ്റത്.

മുന്‍ പ്രസിഡന്റ് എ.പി.ഹരിദാസ് അധ്യക്ഷനായിരുന്നു. ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ടൈറ്റസ് തോമസ് മുഖ്യാതിഥിയായിരുന്നു. ഹരീഷ് മറോളി, കെ.എന്‍.ജയപ്രകാശ്, പി.വി.വേണുഗോപാല്‍, വി.ടി.രൂപേഷ് ,കെ.കെ.സുരേഷ് ബാബു,സൂരജ്,പി.വി മോഹന്‍ദാസ്, സാജ് മോഹന്‍, പ്രശാന്തി, ഡോ.കെ.ഗോപിനാഥ്, ഡോ.സുകുമാരന്‍, ഡോ.രാധാകൃഷ്ണന്‍, ടി.വി.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.