കണങ്കോട് പുഴയിൽ വീണ യുവതിയെ രക്ഷപ്പെടുത്തിയ ബസ് ജീവനക്കാരനെ ഫസ്റ്റ് ഓണേഴ്സ് അസോസിയേഷന്റെയും ജീവനക്കാരുടെ നേതൃത്വത്തിൽ അനുമോദിച്ചു

കൊയിലാണ്ടി: കണങ്കോട് പുഴയിൽ വീണ യുവതിയെ രക്ഷപ്പെടുത്തിയ ബസ് ജീവനക്കാരനെ ഫസ്റ്റ് ഓണേഴ്സ് അസോസിയേഷന്റെയും ജീവനക്കാരുടെ നേതൃത്വത്തിൽ അനുമോദിച്ചു.കൊയിലാണ്ടി ബാലുശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിലെ ജീവനക്കാരനായ ഷമിത്തിനെയാണ് അനുമോദിച്ചത്. അരമന രഘുനാഥ് അധ്യക്ഷനായി. കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ മെൽവിൻ ജോസ് ഉപഹാരം നൽകി.കൊയിലാണ്ടി ഫയർ ഓഫീസിലെ അസി.സ്റ്റേഷൻ ഓഫിസർ പി.കെ. പ്രമോദ് ക്യാഷ് അവാർഡ് നൽകി.ബസ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി ടി.കെ ദാസൻ,പി സുനിൽകുമാർ,രജീഷ്, രഞ്ജിത്ത് , എ.വി.സത്യൻ എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.