ഹ്രസ്വ സന്ദർശനത്തിനായി UAE ൽ എത്തിയ പയ്യോളി നഗരസഭ ചെയർമാൻ ബഹുമാനപ്പെട്ട വി കെ അബ്ദുറഹ്മാൻ സാഹിബിന് പെരുമ പയ്യോളി യു എ ഇ യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ഖിസൈസിലുള്ള ലുലു ഹൈപ്പർ മാർക്കറ്റിലുള്ള കാലിക്കറ്റ് നോട്ട്ബുക്ക് റെസ്റ്റോറന്റിൽ വെച്ചായിരുന്നു ചടങ്ങ്. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അധ്യക്ഷം വഹിച്ചു. ടി എം ജി ഗ്രൂപ്പ് ഉടമ തമീം പുറക്കാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കുവൈറ്റിലും ബഹ്‌റൈനിലും നടന്ന ദുരന്തത്തിൽ അനുശോചിച്ചു ഒരു മിനുട്ട് മൗനമാചാരിച്ചു.
പ്രമുഖ എഴുത്തുകാരനും ജീവകാരുണ്യ പ്രവർത്തകനും പെരുമയുടെ മുഖ്യ രക്ഷാധികാരിയുമായ ബഷീർ തിക്കോടി, പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ തമീം പുറക്കാട്, ബ്ലഡ് ഡോണേഴ്സ് കേരള (യു എ ഈ) ജനറൽ സെക്രട്ടറി പ്രയാഗ് പേരാമ്പ്ര, ഫ്ലവഴ്സ് ചാനൽ മ്യൂസിക് വൈഫ് ഫെയിം ശിശിര എന്നിവരെ ആദരിച്ചു.
രക്ഷാധികാരികളായ എ കെ അബ്ദുറഹ്മാൻ, അസീസ് സുൽത്താൻ, പ്രമോദ് പുതിയ വളപ്പിൽ, ബിജു പണ്ടാരപ്പറമ്പിൽ എന്നിവരുംചടങ്ങിൽ സന്നിഹിതരായി സംസാരിച്ചു.
പയ്യോളിയിലെ നിലവിൽ നടക്കുന്ന പ്രശ്നങ്ങളെ കുറിച്ചും നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും മറുപടി പ്രസംഗത്തിൽ ചെയർമാൻ സംസാരിച്ചു. ഇപ്പോൾ നിലവിലുള്ള വെള്ളക്കെട്ട് പ്രശ്ന പരിഹാരം കാണാനും പയ്യോളിക്ക് സ്വന്തമായി ഒരു സാംസ്‌കാരിക കേന്ദ്രമുണ്ടാക്കാനും വേണ്ടി പെരുമയുടെ ഭാരവാഹികൾ നിവേദനം നൽകി.
ഭാരവാഹികളായ സുരേഷ് പള്ളിക്കര, കനകൻ പാറേമ്മൽ, നൗഷർ ആരണ്യ, റമീസ് പയ്യോളി, ഷാമിൽ മൊയ്‌ദീൻ, വേണു പുതുക്കുടി എന്നിവരും പെരുമയുടെ മെമ്പർമാരും ചടങ്ങിൽ സന്നിഹിതരായി. ചോദ്യോത്തര വേളയിൽ മൊയ്‌ദീൻ പട്ടായി, പീതാംബരൻ എന്നിവർ ചോദിച്ച ചോദ്യങ്ങൾക്ക് ചെയർമാൻ മറുപടി നൽകി. ട്രെഷറർ പട്ടായി മൊയ്‌ദീൻ നന്ദി പറഞ്ഞു.