ഒആർ കേളു മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

രണ്ടാം പിണറായി മന്ത്രിസഭയിൽ പുതിയ മന്ത്രിയായി ഒആർ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പട്ടികജാതി പട്ടികജാതി പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രിയായാണ് കേളു ചുമതലയേല്‍ക്കുക.ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് ഒആര്‍ കേളു മന്ത്രിയായി ചുമതലയേല്‍ക്കുന്നത്.

രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ 500 പേരാണ് പങ്കെടുക്കുന്നത്. ഒരുക്കങ്ങൾ പൂർത്തിയായെന്ന് രാജ്ഭവൻ അധികൃതർ അറിയിച്ചു. മുഖ്യമന്ത്രിയും, മന്ത്രിമാരും, മുതിർന്ന പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

വയനാട്ടിൽ നിന്നുള്ള സിപിഐഎമ്മിന്റെ ആദ്യ മന്ത്രിയാണ് ഒആർ കേളു. പികെ ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തിൽനിന്നു സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന ജനപ്രതിനിധി കൂടിയാണ് കേളു.

അതിനിടെ കെ രാധാകൃഷ്ണനില്‍ നിന്നും കേളുവിലേക്ക് മന്ത്രി സ്ഥാനം മാറിയപ്പോള്‍ പട്ടികജാതി ക്ഷേമവകുപ്പ് മാത്രം കേളുവിന് നൽകിയത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വിഎൻ വാസവനും പാർലമെന്ററി കാര്യം എംബി രാജേഷിനുമാണ് നൽകിയത്. ഒആർ കേളുവിന് ദേവസ്വം നൽകാത്തത് തെറ്റായ തീരുമാനമെന്ന് പ്രതിപക്ഷം പ്രതികരിച്ചിരുന്നു.

    

Leave a Reply

Your email address will not be published.

Previous Story

കാട്ടിലപ്പീടിക കൂടത്തിൽ ബാവുഹാജി നിര്യാതനായി

Next Story

സ്നേഹതീരം അതിഥി അയ്യന്റെ വളപ്പിൽ രാഘവൻ നിര്യാതനായി

Latest from Main News

2025-26 അധ്യയന വർഷത്തെ പ്ലസ്‌വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് നാളെ

2025-26 അധ്യയന വർഷത്തെ പ്ലസ്‌വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് നാളെ. ട്രയൽ ആലോട്മെന്റിന് ശേഷം ആദ്യഅലോട്‌മെന്റ് ജൂൺ 2ന് നടക്കും. ട്രയൽ

ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ ബെവ്കോ ആസ്ഥാനത്ത് നടത്തുന്ന 48 മണിക്കൂർ രാപ്പകൽ സമരം ഇന്ന് സമാപിക്കും

തിരുവനന്തപുരം: എക്സൈസ് വകുപ്പ് മന്ത്രിയുടെ മാർച്ച് 20 ന് നടന്ന ചർച്ചയിലെ തീരുമാനം നടപ്പിലാക്കാതെ ജീവനക്കാരെ അവഗണിക്കുകയും അപമാനിച്ചതിനുമെതിരെ..മാനേജ്മെന്റ് സർക്കാരിലേക്ക് ശുപാർശ

സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യത.തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്.രണ്ട് ദിവസത്തിനകം കാലവർഷം കേരളാ

കൊല്ലം കുന്ന്യോറ മല ഷാഫി പറമ്പിൽ എം പി സന്ദർശിച്ചു

കൊല്ലം കുന്ന്യോറ മലയിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി മാത്രമേ റോഡ് നിർമ്മാണ പ്രവർത്തികൾ നടത്താൻ പാടുള്ളൂവെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു. 

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 23-05-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

👉ജനറൽമെഡിസിൻ ഡോ.മൃദുൽകുമാർ 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ. 👉ഗ്വാസ്ട്രാളജി വിഭാഗം… ഡോ സജിസെബാസ്റ്റ്യൻ. 👉യൂറോളജിവിഭാഗം ഡോ ഫർസാന