കേരളത്തിന്റെ ജനകീയ നേതാവും മുൻ മുഖ്യ മന്ത്രിയുമായിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയുടെ പേരിൽ ഉമ്മൻ ചാണ്ടി ഫൌണ്ടേഷൻ സ്ഥാപിതമായി. ഫൌണ്ടേഷൻ ചെയർമാനായി നദീർ കാപ്പാട്, കൺവീനറായി പ്രദീപ് കോശി, ട്രഷറർ ആയി ജിജു കാർത്തികപ്പള്ളി എന്നിവരെ തിരഞ്ഞെടുത്തു.
ഉമ്മൻചാണ്ടി അവശേഷിപ്പിച്ച സേവനത്തിൻ്റെയും കാരുണ്യത്തിൻ്റെയും സ്ഥായിയായ പാരമ്പര്യം തുടരുന്നതിലെ സുപ്രധാനമായ ഒരു ചുവടുവയ്പ്പാണ് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ്റെ പ്രഥമ ലക്ഷ്യം ജനങ്ങളുടെ ക്ഷേമത്തിനായുള്ള അചഞ്ചലമായ അർപ്പണബോധത്തിന് പേരുകേട്ട ഉമ്മൻചാണ്ടിയുടെ പൈതൃകം പ്രതീക്ഷയുടെ വെളിച്ചവും പൊതുസേവനത്തിൻ്റെ മാതൃകയുമാണ്.
ഉമ്മൻചാണ്ടി തൻ്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഉൾക്കൊള്ളിച്ച മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും വികസിപ്പിക്കാനും ലക്ഷ്യമിടുന്നഅതിനൊപ്പം . ഈ മൂല്യങ്ങളിൽ സാമൂഹിക നീതി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കമ്മ്യൂണിറ്റി വികസനം എന്നിവയോടുള്ള ആഴത്തിലുള്ള പ്രതിബദ്ധത ഉൾപ്പെടുന്നു. സമൂഹത്തിലെ അധഃസ്ഥിതരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ ജീവിതത്തിൽ വ്യക്തമായ മാറ്റമുണ്ടാക്കുന്ന പ്രോജക്ടുകൾ ആരംഭിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് ഫൗണ്ടേഷൻ്റെ ദൗത്യം.
കമ്മിറ്റി യുടെ പ്രവർത്തങ്ങളുടെ ആദ്യപടി യായി 4 ജില്ലകളിൽ,ഉമ്മൻ ചാണ്ടി യുടെ പേരിൽ സ്വന്തമായി സ്ഥലമുള്ള വീടില്ലാത്തവർക്ക് വീട് വെച്ച് നൽകാൻ തീരുമാനിച്ചു, ആദ്യ വീട് ഉമ്മൻചാണ്ടി യുടെ നാടായ കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ നൽകും, കൊല്ലം, ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ ജില്ലകളിലും വീടുകൾ ഉടൻ നൽകും, കേരളത്തിലെ 14 ജില്ലകളിലും പാവപ്പെട്ടവർക്ക് ജനകീയ നേതാവിന്റെ പേരിൽ വീട് നൽകാൻ ആണ് ആഗ്രഹിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. കൊല്ലം ജില്ലയിൽ നൽകുന്ന വീടിനുള്ള 5 സെന്റ് സ്ഥലം യു എ ഇ യിലെ പൊതു പ്രവർത്തകനും കോൺഗ്രസ് നേതാവുമായി ജേക്കബ് പത്തനാപുരം നൽകുമെന്ന് അറിയിച്ചു. ദുബായ് കറാമയിൽ ചേർന്ന യോഗത്തിൽ ജേക്കബ് പത്തനാപുരം, ആരിഫ് ഒറവിൽ, ഹൈദർ തട്ടത്താഴത്ത്, പോൾ ജോർജ്, സുജിത് മുഹമ്മദ്, നാദിഷാ അലി അക്ബർ, സാദിഖ് അലി, ശംസുദ്ധീൻ വടക്കേക്കാട്, ലത്തീഫ് എം ൻ, ജെബിൻ ഇബ്രാഹിം ഫൈസൽ കണ്ണൊത്ത് ,ഷാജി ശംസുദ്ധീൻ, നാസർ നാലകത്ത്,സജീർ ഏഷ്യാഡ്,ലിജു കുരിക്കാട്ടിൽ, നൗഷാദ്, ജിജു, ബിബിൻ ജേക്കബ് എന്നിവർ പങ്കെടുത്തു.