ശ്രദ്ധ ആർട് ഗാലറിയിൽ ‘ജേർണി ഇൻ കളേഴ്സ്’ ചിത്രപ്രദർശനം ആരംഭിച്ചു

കൊയിലാണ്ടി: ശ്രദ്ധ ആർട്ട് ഗാലറിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയായ ശില്പ രതീഷിന്റെ ‘ജേർണി ഇൻ കളേഴ്സ് ‘
ചിത്രപ്രദർശനം സിനിമാ സംവിധായകൻ ടി.ദീപേഷ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിലും കുടുംബത്തിലും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. തകർന്നുപോയ പെൺകുട്ടിയുടെ മുഖം, ഒറ്റപ്പെട്ടുപോയ പെൺകുട്ടിക്ക് കൂട്ടിരിക്കുന്ന കുയിൽ, ഒടിഞ്ഞുവീണ കള്ളിമുൾച്ചെടി ഇത്തരം ബിംബങ്ങളിലൂടെയാണ് നഷ്ട സ്വപ്നങ്ങളെ ശില്പ വരച്ചിടുന്നത്. നാട്ടിൻപുറത്തെ സ്ത്രീകളും അവർ താലോലിക്കുന്ന വളർത്തു മൃഗങ്ങളും പക്ഷികളുമെല്ലാം ശില്പയുടെ ക്യാൻവാസിൽ നിറങ്ങളിലൂടെ ആവിഷ്കരിച്ച പെട്ടിരിക്കുകയാണ്. ഷാജി കാവിൽ അധ്യക്ഷനായി. സായി പ്രസാദ് ചിത്രകൂടം, എൻ.വി.ബാലകൃഷ്ണൻ, ശിവാസ് നടേരി, റഹ്മാൻ കൊടുക്കല്ലൂർ, എൻ. കെ. മുരളി, കെ.സി. ഹരിദാസ്, ശ്രീകുമാർ മാവൂർ, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രദർശനം 30 ന് അവസാനിക്കും. ഗാലറി സമയം 11 മുതൽ രാത്രി ഏഴ് മണി വരെ.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി പുളിയഞ്ചേരി ഉണി ത്രാട്ടിൽ ലക്ഷ്മി നിവാസിൽ യു. ശ്രീധരൻ അന്തരിച്ചു

Next Story

സത്യത്തിന്റെ തുറമുഖത്തിന് ഇനി സാഹിത്യത്തിന്റെ ആഗോള പെരുമ;രാജ്യത്തെ ആദ്യ യുനെസ്കോ സാഹിത്യനഗരിയായി കോഴിക്കോടിനെ പ്രഖ്യാപിച്ചു

Latest from Uncategorized

ധനവകുപ്പിലെ ആശയ വിനിമയം ഇനി മുതല്‍ മലയാളത്തില്‍ തന്നെയാകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി

ധനവകുപ്പിലെ ആശയ വിനിമയം ഇനി മുതല്‍ മലയാളത്തില്‍ തന്നെയാകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. വകുപ്പില്‍ നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍, സര്‍ക്കുലറുകള്‍,

മലയാള സാഹിത്യത്തിൽ ഇപ്പോൾ നോവലുകളുടെ പ്രവാഹമാണെന്ന് പ്രശസ്ത സാഹിത്യകാരൻ യു കെ. കുമാരൻ

കോഴിക്കോട് : മലയാള സാഹിത്യത്തിൽ ഇപ്പോൾ നോവലുകളുടെ പ്രവാഹമാണെന്ന് പ്രശസ്ത സാഹിത്യകാരൻ യു കെ. കുമാരൻ. ബേപ്പൂർ മുരളീധര പണിക്കരുടെ 92

മേപ്പയ്യൂരിൽ യു.ഡി.എഫ് രാപ്പകൽ സമരം ആരംഭിച്ചു

മേപ്പയ്യൂർ: കേന്ദ്ര, കേരള സർക്കാറുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെയും, ജൽ ജീവൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ച ഗ്രാമീണ റോഡുകൾ ഗതാഗതയോഗ്യമാക്കുക,

എ. പ്രദീപ് കുമാറിന് ഐ ഐ എ ഓണററി ഫെല്ലോഷിപ്പ്

കോഴിക്കോട്: എ. പ്രദീപ് കുമാറിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് (ഐ.ഐ.എ)ഓണററി ഫെല്ലോഷിപ്പ് നല്‍കുന്നു. ഏപ്രില്‍ 11ന് ഭോപ്പാലില്‍ നടക്കുന്ന ഐഐഐ