മൂടാടിയില്‍ ഓട്ടോമാറ്റിക് വെതർ സ്റ്റേഷന്‍ സ്ഥാപിച്ചു

/

മൂടാടി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മൂടാടിയിൽ സ്ഥാപിച്ചു .കാലാവസ്ഥ പ്രവചനത്തിൽ ഇനി മൂടാടി പഞ്ചായത്തും പങ്കാളിയാവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന ഓട്ടോമാറ്റിക് വെതർ സ്റ്റേഷനാണ് മൂടാടി പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെകെട്ടിടത്തിന്റെ ഓപ്പൺ ടെറസിൽ സ്ഥാപിച്ചത്. മഴയുടെ അളവ്, അന്തരീക്ഷ താപനില,ആർദ്രത തുടങ്ങിയ ഘടകങ്ങൾ തിരുവനന്തപുരത്തെ ദുരന്തനിവാരണ അതോറിറ്റിയുടെ കേന്ദ്രീകൃത സെർവറിലേക്ക് എത്തുന്ന വിധത്തിലാണ് നിരീക്ഷണ കേന്ദ്രം പ്രവർത്തിക്കുക.

ഓരോ 15 മിനിറ്റിലും സിഗ്ന്നലുകൾ ലഭ്യമാകും. ഈ സംവിധാനത്തിലൂടെ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ശാസ്ത്രീയമായി മുൻകൂട്ടി കണ്ടെത്താൻ കഴിയും.ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ച് നടപ്പാക്കുന്ന ഹിറ്റ് ആക്ഷൻ പ്ളാനിന്റെ ഭാഗമായാണ് 3 ലക്ഷം രൂപ ചിലവിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ സ്വിച്ച് ഓൺ കർമം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി സ്ഥിരം സമിതി അധ്യക്ഷരായ എം കെ മോഹൻ,എം .പി.അഖില വാർഡ് മെമ്പർ പപ്പൻ മൂടാടി സെക്രട്ടറി എം.ഗിരീഷ് അസിസ്റ്റന്റ് സെക്രട്ടറി ടി.ഗിരീഷ് കുമാർ ഡോ: രജ്ഞിമ എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

ഉന്നത വിജയികളെ അനുമോദിക്കലും, ഹോം ടൂർണ്ണമെൻ്റും നടത്തി

Next Story

ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ യു എ ഇ ചാപ്റ്റർ രൂപീകരിച്ചു

Latest from Local News

ആശ്രിത ചാരിറ്റബിൾ ട്രസ്റ്റ് ഒമ്പതാം വാർഷികാഘോഷം; സാമൂതിരി ഉണ്ണി രാജ മാധ്യമ പുരസ്കാരം വിതരണം ചെയ്തു

കോഴിക്കോട് : നീതി ആയോഗിന് കീഴിൽ രജിസ്റ്റർ ചെയ്ത് ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യമായ ആശ്രിത ചാരിറ്റബിൾ ട്രസ്റ്റ്

കൊല്ലം പാവുവയൽ ശിവൻ (റിട്ട: കോംട്രസ്റ്റ് മാനാഞ്ചിറ) കോഴിക്കോട് വേങ്ങേരിയിലെ വീട്ടിൽ അന്തരിച്ചു

കൊല്ലം പാവുവയൽ ശിവൻ (76) (റിട്ട: കോംട്രസ്റ്റ് മാനാഞ്ചിറ) കോഴിക്കോട് വേങ്ങേരിയിലെ വീട്ടിൽ അന്തരിച്ചു.  ഭാര്യ : വസന്ത കുമാരി. മക്കൾ

നഗരസഭ പരിധിയിലെ പന്തലായനിയിൽ നവീകരിച്ച നമ്പിവീട് കുളം പൊതുജനങ്ങൾക്ക് സമർപ്പിച്ചു

കൊയിലാണ്ടി: നഗരസഭ പരിധിയിലെ പന്തലായനിയിൽ നവീകരിച്ച നമ്പിവീട് കുളം പൊതുജനങ്ങൾക്ക് സമർപ്പിച്ചു. നമ്പിവീട് കുടുംബം സൗജന്യമായി നഗരസഭയ്ക്ക് വിട്ടുകൊടുത്ത കുളം, 25

സംസ്ഥാന വ്യാപകമായി നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്

കേന്ദ്രസർക്കാരിന്റെ പി.എം. ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെക്കണമെന്നാവശ്യപ്പെട്ട് ABVP സംസ്ഥാനതലത്തിൽ നടത്തുന്ന സമരങ്ങൾ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താൻ