ബാർബർ ഷോപ്പിൽ വെച്ചുള്ള തർക്കത്തിനിടെ താമരശ്ശേരിയില്‍ രണ്ട് യുവാക്കള്‍ക്ക് കത്രിക കൊണ്ട് കുത്തേറ്റു

ബാർബർ ഷോപ്പിൽ വെച്ചുള്ള തർക്കത്തിനിടെ താമരശ്ശേരിയില്‍ രണ്ട് യുവാക്കള്‍ക്ക് കത്രിക കൊണ്ട് കുത്തേറ്റു. മൂലത്തുമണ്ണില്‍ ഓടക്കുന്ന് ഷെബീര്‍, ചെമ്പ്ര പറൂക്കാക്കില്‍ നൗഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചെമ്പ്ര സ്വദേശിയായ ബാദുഷയാണ് തങ്ങളെ അക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.

ഷബീറും ബാദുഷയും ബിസിനസ് പങ്കാളികളാണെന്നും ഇവര്‍ തമ്മില്‍ ഇതു സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു എന്നുമാണ് ലഭിക്കുന്ന വിവരം. ഓടക്കുന്നുള്ള ബാര്‍ബര്‍ ഷോപ്പില്‍ മുടി വെട്ടാന്‍ എത്തിയ ഷബീറിന്റെ കൂടെ നില്‍ക്കുകയായിരുന്ന നൗഷാദുമായി ബാദുഷ വാക്കേറ്റമുണ്ടാക്കുകയും തുടര്‍ന്ന് കത്രിക കൊണ്ട് കുത്തുകയുമായിരുന്നു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഷെബീറിന് കുത്തേറ്റത്. ഷബീറിന്റെ ചെവിക്ക് താഴെയും, വയറിലുമാണ് മുറിവേറ്റത്. നൗഷാദിന്റെ കൈയിലും കുത്തേറ്റു. പരിക്കേറ്റ ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് പിടിയില്‍

Next Story

കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു .

Latest from Main News

സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജ അന്തരിച്ചു

കോഴിക്കോട് സാമൂതിരി കെ .സി ഉണ്ണിയനുജൻ രാജ (100) അന്തരിച്ചു വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു

കുട്ടികളുടെ ഡിജിറ്റൽ ലഹരി; നേർവഴി കാട്ടാൻ ഡി – ഡാഡ് പദ്ധതിയുമായി കേരള പോലീസ്

കേരള പൊലീസിൻ്റെ ഡി-ഡാഡ് പദ്ധതിയിലൂടെ ഡിജിറ്റല്‍ ചങ്ങലയില്‍ നിന്ന് പെലീസ് രക്ഷപ്പെടുത്തിയത് ഒന്നും രണ്ടും കുട്ടികളെയല്ല, 775 പേരെയാണ്. കേരള പൊലീസിൻ്റെ

പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ചു കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ചു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ചർച്ചിന് സമീപം ഉച്ചക്ക് 2 മണിയോടെ ആണ് സംഭവം. കോഴിക്കോട്

ദാഹവും വെള്ളം കുടിയും – തയ്യാറാക്കിയത് ഗോപാലൻ വൈദ്യർ

ദാഹവും വെള്ളം കുടിയും – തയ്യാറാക്കിയത് ഗോപാലൻ വൈദ്യർ ശരീരത്തിന് വെള്ളം ആവശ്യമുള്ളപ്പോഴാണ് ദാഹമനുഭവപ്പെടുന്നത്. കുടിക്കുന്ന വെള്ളത്തിന്റെ അളവ് അമിതമായി കുറച്ചാൽ

ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് പദ്ധതി നടപ്പാക്കുമെങ്കിലും ആരെയും തോല്‍പ്പിക്കില്ല

എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് പദ്ധതി ഈ വര്‍ഷം മുതല്‍  നടപ്പാക്കുമെങ്കിലും ആരെയും തോല്‍പ്പിക്കില്ല. മിനിമം മാര്‍ക്കില്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം