വീരവഞ്ചേരി എൽ.പി സൂളിൽ സീഡ് ക്ലബ് അന്താരാഷ്ട യോഗദിനം ആചരിച്ചു

വീരവഞ്ചേരി: അന്താരാഷ്ട യോഗദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വീരവഞ്ചേരി എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം സംഘടിപ്പിച്ചു. ദീർഘകാലമായി വിവിധ സ്ഥലങ്ങളിൽ യോഗ പരിശീലനം നൽകി വരുന്ന ശ്രീ അനിൽ കുമാർ നാരായണയാണ് ക്ലാസ് നൽകിയത്. മനസ്സിന്റേയും ശരീരത്തിന്റേയും ആരോഗ്യപരിപാലനത്തിന് യോഗ ശീലമാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം കുട്ടികളെ ബോധ്യപ്പടുത്തി. ധ്യാന പരിശീലനത്തിലൂടെ ഉപബോധ മനസ്സിലേയ്ക്ക് സദ്ചിന്തകൾ നിറയ്ക്കാനും സ്ട്രെസ് കുറയ്ക്കാനും നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പകാലത്തു തന്നെ കുട്ടികളെ യോഗ പരിശീലിപ്പിക്കുന്നത് ഓർമശക്തിയും ബുദ്ധി ശക്തിയും വർദ്ധിക്കാൻ സഹായിക്കുമെന്നും അദ്ദേഹം. ഓർമപ്പെടുത്തി.ഹെഡ് മിസ്ട്രസ് ശ്രീമതി ഗീത കെ. കുതിരോടി അധ്യക്ഷതവഹിച്ച ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുജാത ടി.കെ. സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി ദിലീജ ജി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.