കൊല്ലം നെല്യാടി മേപ്പയ്യൂര്‍ റോഡ് പുനരുദ്ധാരണം നീളുന്നു,പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് എം.എല്‍.എയുടെ കത്ത്

കൊയിലാണ്ടി: കൊല്ലം-നെല്ല്യാടി-മേപ്പയ്യൂര്‍ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ കത്തയച്ചു.റോഡിന്റെ പ്രവൃത്തിക്ക് വേണ്ടി 2016-17 ല്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 38.96 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ചതാണെന്ന് എം.എല്‍.എ കത്തില്‍ ചൂണ്ടികാട്ടി. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഈ റോഡിന്റെ അടിയന്തിര ടാറിംഗിന് വേണ്ടി 2.4 കോടിയുടെ പ്രവൃത്തി ടെന്‍ഡര്‍ ചെയ്യുകയും കാസര്‍ഗോഡുള്ള ഒരു കരാറുകാരന്‍ പ്രവൃത്തി ഏറ്റെടുത്ത് കൊല്ലം മുതല്‍ നെല്ല്യാടി പാലം വരെ പ്രവൃത്തി ചെയ്തതുമാണ്. നെല്ല്യാടി പാലം മുതല്‍ മേപ്പയ്യൂര്‍ വരെയുള്ള ഭാഗത്ത് ജലജീവന്‍പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വേണ്ടി അനുമതി നല്‍കിയിരുന്നു.

ഇവര്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രവൃത്തി പൂര്‍ത്തീകരിക്കാത്തുകൊണ്ട് കാല്‍നട യാത്രപോലും പറ്റാത്ത വിധത്തിലാണ് റോഡിന്റെ അവസ്ഥയെന്ന് എം.എല്‍.എ പറഞ്ഞു. പലതവണ ഉദ്യോഗസ്ഥതല യോഗം നടത്തിയെങ്കിലും തീരുമാനം നടപ്പായില്ല. റോഡിന്റെ രണ്ട് വശങ്ങളിലും വലിയ പൈപ്പുകള്‍ ഇടുന്നതിന് എടുത്ത ചാലുകളില്‍ മണ്ണിട്ട് നികത്തിയത് കാരണം വശം കൊടുക്കുന്ന വാഹനങ്ങള്‍ ചെളിയില്‍ താഴ്ന്ന് പോകുകയാണ്. കല്ലങ്കി മുതല്‍ നരക്കോട് വരെയുള്ള ഭാഗത്ത് ചാലുകളില്‍ ഇട്ട മെറ്റല്‍ വലിയമഴയില്‍ റോഡില്‍ ചിതറി കിടക്കുന്നതുകാരണം നിരവധി ഇരുചക്ര യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നുണ്ട്. റോഡിന്റെ പലഭാഗത്തും ജലജീവന്‍ പ്രവൃത്തിയുടെ കരാരുകാരും മെറ്റല്‍ ഇറക്കിയിട്ടുണ്ട്. ഇതും വലിയമഴയിലും വാഹനങ്ങള്‍ പോകുമ്പോഴും റോഡില്‍ ചിതറി കിടക്കുകയാണ്. മഴ തുടരുമ്പോള്‍ റോഡില്‍ വലിയ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. റോഡിന്റെ ദുരവസ്ഥ ഉന്നയിച്ച് നാട്ടുകാര്‍ വലിയ പ്രതിഷേധത്തിലാണെന്ന കാര്യം കത്തില്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്. റോഡിലെ കുഴികള്‍ അടച്ചും വെള്ള കെട്ടുകള്‍ ഒഴിവാക്കിയും
ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തിര നടപടി ഉണ്ടാവണമെന്നാണ് ആവശ്യം.


കൊല്ലം മേപ്പയ്യൂര്‍ റോഡ് വികസന പദ്ധതിക്ക് അനുമതിയായിട്ടും സ്ഥലം ഏറ്റെടുത്ത് കിട്ടാത്തതാണ് റോഡ് വികസനത്തിന് തടസ്സം.9.59 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള കൊല്ലം-മേപ്പയ്യൂര്‍ റോഡ് 10 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയത്.2016ല്‍ തുടങ്ങിയതാണ് റോഡ് വികസന പദ്ധതി.വിയ്യൂര്‍,കീഴരിയൂര്‍,കൊഴുക്കല്ലൂര്‍, വില്ലേജുകളില്‍ 1.655 ഹെക്ടര്‍ സ്ഥലം റോഡ് വികസനത്തിനായി ഏറ്റെടുക്കണം.


റോഡില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് വേണ്ടി കെ.ഡബ്ല്യു.എ ക്ക് കൈമാറിയിട്ടുള്ളതാണ്.കരാര്‍ വ്യവസ്ഥ പ്രകാരം പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ റോഡ് ഗതാഗത യോഗ്യമാക്കി നിലനിര്‍ത്തേണ്ടത് കെ.ഡബ്ല്യു.എ യുടെ ഉത്തരവാദിത്വത്തിലാണ്. എന്നാല്‍ നാളിതുവരെ പ്രവൃത്തി പൂര്‍ണമായി പൂര്‍ത്തീകരിച്ചിട്ടില്ലാത്തതും പുനരുദ്ധാരണ പ്രവൃത്തികളില്‍ കെ.ഡബ്ല്യൂ.എയുടെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നുമാണ് കേരള റോഡ്‌സ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ പറയുന്നത്.
റോഡ് പുനരുദ്ധാരണ പ്രവൃത്തി അവലോകനം ചെയ്യാന്‍ പേരാമ്പ്ര എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ കെ.ആര്‍.എഫ്.ബി,കെ.ഡബ്ല്യു.എ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേര്‍ന്നിരുന്നു. യോഗത്തിലെടുത്ത തീരുമാന പ്രകാരം കഴിഞ്ഞ ജനുവരി 31 നു മുന്‍പ് പുനരുദ്ധാരണ പ്രവൃത്തികളടക്കം പൂര്‍ത്തീകരിച്ച് റോഡ് കെ.ആര്‍.എഫ്.ബി ക്ക് കൈമാറേണ്ടതായിരുന്നു. എന്നാല്‍ പ്രസ്തുത സമയത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുകയോ, കെ. ആര്‍.എഫ്.ബി ക്ക് കൈമാറുകയോ ഉണ്ടായിട്ടില്ല. ശരിയായ രീതിയില്‍ പുനരുദ്ധാരണ പ്രവൃത്തി നടത്താത്തതിനാല്‍ റോഡിന്റെ വശങ്ങളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങള്‍ ഉള്‍പ്പെടെ കാല്‍നടയാത്രക്കാര്‍ക്ക് വലിയ ഭീഷണിയാണ് നിലവിലുള്ളത്. ഇത്തരം സാഹചര്യത്തില്‍ റോഡില്‍ ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ക്ക് കെ.ഡബ്ല്യു.എ യ്ക്ക് മാത്രമായിരിക്കും ഉത്തരവാദിത്വമെന്നാണ് കേരള റോഡ്‌സ് ഫണ്ട് ബോര്‍ഡ് അറിയിച്ചത്.

റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായതിനാല്‍ ,ആളപായം വരെ ഉണ്ടാവാനുള്ള സാധ്യത ഉള്ളതിനാല്‍ ദുരന്തനിവാരണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ഈ റോഡില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ക്ക് റോഡ്‌സ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ കത്തയച്ചിരുന്നു. ഇതേ തുടര്‍ന്ന് ജൂണ്‍ 29ന് മുമ്പ് റോഡ് ഗതാഗതയോഗ്യമാക്കുന്നതാണെന്ന് ജല അതോറിറ്റി പ്രോജെക്ട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ഞാ​യ​റാ​ഴ്ച കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ൾ റെ​ഡ് അ​ല​ർ​ട്ട്

Next Story

കരിപ്പൂർ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

Latest from Main News

സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജ അന്തരിച്ചു

കോഴിക്കോട് സാമൂതിരി കെ .സി ഉണ്ണിയനുജൻ രാജ (100) അന്തരിച്ചു വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു

കുട്ടികളുടെ ഡിജിറ്റൽ ലഹരി; നേർവഴി കാട്ടാൻ ഡി – ഡാഡ് പദ്ധതിയുമായി കേരള പോലീസ്

കേരള പൊലീസിൻ്റെ ഡി-ഡാഡ് പദ്ധതിയിലൂടെ ഡിജിറ്റല്‍ ചങ്ങലയില്‍ നിന്ന് പെലീസ് രക്ഷപ്പെടുത്തിയത് ഒന്നും രണ്ടും കുട്ടികളെയല്ല, 775 പേരെയാണ്. കേരള പൊലീസിൻ്റെ

പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ചു കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ചു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ചർച്ചിന് സമീപം ഉച്ചക്ക് 2 മണിയോടെ ആണ് സംഭവം. കോഴിക്കോട്

ദാഹവും വെള്ളം കുടിയും – തയ്യാറാക്കിയത് ഗോപാലൻ വൈദ്യർ

ദാഹവും വെള്ളം കുടിയും – തയ്യാറാക്കിയത് ഗോപാലൻ വൈദ്യർ ശരീരത്തിന് വെള്ളം ആവശ്യമുള്ളപ്പോഴാണ് ദാഹമനുഭവപ്പെടുന്നത്. കുടിക്കുന്ന വെള്ളത്തിന്റെ അളവ് അമിതമായി കുറച്ചാൽ

ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് പദ്ധതി നടപ്പാക്കുമെങ്കിലും ആരെയും തോല്‍പ്പിക്കില്ല

എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് പദ്ധതി ഈ വര്‍ഷം മുതല്‍  നടപ്പാക്കുമെങ്കിലും ആരെയും തോല്‍പ്പിക്കില്ല. മിനിമം മാര്‍ക്കില്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം