കാപ്പാട് : ലോക സംഗീത ദിനത്തിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതി കാപ്പാട് ബീച്ചിലെ സ്നേഹതീരത്ത് സംഘടിപ്പിച്ച സ്നേഹതീരത്തൊരു സംഗീത സന്ധ്യ ശ്രദ്ദേയമായി.കേരള ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ ഡോ: കോയ കാപ്പാട് സംഗീത സന്ധ്യ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അദ്ധ്യക്ഷത വഹിച്ചു.പഴയ കാല മാപ്പിള കലാകാരൻമ്മാരായ അബുപനായി. ഹസ്സൻ മുട്ടും തലക്കൽ, പടിഞ്ഞാറത്താഴത്ത് അലി, കുട്ടിമാപ്പിളകത്ത് മുഹമ്മദ് കോയ എന്നിവരെയും കേരള സർക്കാർ വജ്ര ജൂബിലി ഫെല്ലോഷിപ്പ് ലഭിച്ച സുബൈർ മാസ്റ്റർ, നിസാർ കാപ്പാട്, നിയാസ് കാന്തപുരം,എ.വി ഇല്യാസ് ,വാദ്യ സംഗീത കലാ ചാര്യൻ ശിവദാസ് ചേമഞ്ചേരി എന്നിവർക്കുള്ള ഉപഹാരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്പി. ബാബുരാജ് നൽകി.
ഷരീഫ് മാസ്റ്റർ, ഡോ:അബൂബക്കർ കാപ്പാട്, നാസർ കാപ്പാട്,ഇല്യാസ് പി, ശിവദാസ് കാരോളി എന്നിവർ പ്രസംഗിച്ചു. ശാഹിദ താവണ്ടി, ആവള ഹമീദ്, അഖിൽ കൂമുള്ളി, ഷമീജ് സലാല, ആയിഷ ബീവി, മാസ്റ്റർ സെയ്യിദ് നിഹാൽ എന്നിവർ ചടങ്ങിൽ ഗാനമാലപിച്ചു. വാർഡ് മെമ്പർ അബ്ദുല്ല വലിയാണ്ടി സ്വാഗതവും വാർഡ് കൺവീനർ മുനീർ കാപ്പാട് നന്ദിയും പറഞ്ഞു.