വായനാ പക്ഷാചരണത്തോടനുബന്ധിച്ച് മാസികാ പ്രകാശനവുമായി കാഞ്ഞിലശ്ശേരി ബോധി ഗ്രഥാലയം

ബോധി വനിതാവേദി അംഗങ്ങൾ തയ്യാറാക്കിയ നാരായം – മാസിക പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സതി കിഴക്കയിൽ നിർവ്വഹിച്ചു. കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശ്രീമതി ഇന്ദിര ടീച്ചർ ആദ്യ പ്രതി ഏറ്റു വാങ്ങി. വനിതാവേദി പ്രവർത്തകരായ ഇരുപതോളം പേരുടെ രചനകളാണ് നാരായത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

പ്രശസ്ത നാടക കൃത്ത് ജി.ശങ്കരപ്പിള്ള അനുസ്മരണവും ചടങ്ങിന്റെ ഭാഗമായി നടന്നു. പ്രശസ്ത നാടക പ്രവർത്തകൻ ശിവദാസ് പൊയിൽക്കാവ് അനുസ്മരണ പ്രഭാഷണം നടത്തി.

ബോധി പ്രവർത്തകരായ വി. എം. ലീല ടീച്ചർ, പ്രസിഡണ്ട് ഡോക്ടർ എൻ. വി. സദാനന്ദൻ, സൗദാമിനി ടീച്ചർ, സൂര്യ, ഇന്ദിര ടീച്ചർ, ബിന്ദു സോമൻ, സജിതാ ഷെറി, ജാനകി. വി. വി എം, എന്നിവർ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published.