കൊയിലാണ്ടി:ആയിരക്കണക്കിന് രോഗികൾ നിത്യേന ആശ്രയിക്കുന്ന കൊയിലാണ്ടി താലൂക്കാശുപത്രിയിൽ വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്ത സാഹചര്യമാണുള്ളത്. പ്രാഥമികമായി ചെയ്യാൻ കഴിയുന്ന കാര്യത്തിന് പോലും മെഡിക്കൽ കോളേജിലേയ്ക്ക് റഫർ ചെയ്യുന്നതും രോഗികള വലയ്ക്കുകയാണ്. താലൂക്കിൻ്റെ ആസ്ഥാന കേന്ദ്രമായിട്ടു പോലും പോസ്റ്റുമോർട്ടത്തിനുള്ള സൗകര്യം പോലും ഇല്ലാത്ത സ്ഥിതിയാണ്. വിദഗ്ധരായ ഡോക്ടർമാരുടെ സേവനം മുഴുവൻ സമയവും ഉറപ്പുവരുത്താനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് എ.സി. ഷൺമുഖദാസ് പഠന കേന്ദ്രം കൊയിലാണ്ടി, അധികൃതരോട് ആവശ്യപ്പെട്ടു.
പഠന കേന്ദ്രം പ്രസിഡൻ്റ് ചേനോത്ത് ഭാസ്കരൻ അധ്യക്ഷതവഹിച്ചു. കെ.കെ. ശ്രീഷു ,ബാലൻ പത്താലത്ത് , ടി എൻ ദാമോദരൻ, എം.എ ഗംഗാധരൻ, പി.പുഷ്പജൻ, കെ.കെ നാരായണൻ എന്നിവർ സംസാരിച്ചു.