ആന്തട്ട യുപി സ്കൂളിൽ വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു

ഈ വർഷം കോഴിക്കോട് ജില്ലക്കനുവദിച്ച 30 വർണക്കൂടാരങ്ങളിൽ പൂർത്തീകരിച്ച ആദ്യത്തെ വർണക്കൂടാരം കൊയിലാണ്ടി ആന്തട്ട യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു.

പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ ശാരീരിക, മാനസിക,വൈയക്തിക വളർച്ചക്കാവശ്യമായ വിവിധ ഇടങ്ങളാണ് വർണക്കൂടാരത്തിൽ ഒരുക്കിയിരിക്കുന്നത്. അഭിനയ ഇടം, കളിയിടം, സെൻസറി ഇടം, സംഗീത ഇടം, നിർമാണ ഇടം, ഭാഷാ വികസന ഇടം, ഹരിത ഇടം, ഗണിത ഇടം, ഇലക്ട്രോണിക്സ് ഇടം തുടങ്ങി 13 ഇടങ്ങളാണ് ക്ലാസ് റൂമിലും പുറത്തും ഒരുക്കിയിരിക്കുന്നത്. സമഗ്ര ശിക്ഷാ കേരള അനുവദിച്ച പതിനൊന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് വർണക്കൂടാരം നിർമിച്ചത്.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടന കർമം നിർവഹിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. മുൻ ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വേണു, സ്ഥിരം സമിതി അധ്യക്ഷ ബിന്ദു മുതിരക്കണ്ടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. ജുബീഷ്, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസർ പി.എൻ. അജയൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. സുധ, പി. സുധ,നൂൺമീൽ ഓഫീസർ എ. അനിൽകുമാർ, പി.ടി.എ പ്രസിഡണ്ട് എ.ഹരിദാസ്, എം.കെ. വേലായുധൻ, മധു കിഴക്കയിൽ, എ.കെ. രോഹിണി ,ഇ. ഷിംന , എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ പുരസ്കാരങ്ങൾ നേടിയ പി. ജയകുമാർ, ഡോ. രഞ്ജിത്ത് ലാൽ എന്നീ അധ്യാപകർക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉപഹാരങ്ങൾ നൽകി. വിവിധ മേഖലകളിൽ മികവു തെളിയിച്ച കുട്ടികൾക്കും ഉപഹാരങ്ങൾ നൽകി.

ഹെഡ്മാസ്റ്റർ സി.അരവിന്ദൻ സ്വാഗതവും ജ്യോതിലക്ഷ്മി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കണ്ണൂരിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു 

Next Story

ലോക സംഗീത ദിനത്തിൽ സംഗീത സന്ധ്യ ഒരുക്കി കാപ്പാട് സിവിഷൻ 

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ  3:30

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം രണ്ടിന് തുടങ്ങും

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി

ഇന്ത്യൻ ഗ്യാസ് ഏജൻസി ഓഫിസ് അത്തോളിയിൽ നിലനിർത്തണം

നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി