ശ്രദ്ധ സെന്റർ ഫോർ യോഗാ പൂക്കാട് സൗജന്യ യോഗ പരിശീലന ശിബിരം സമാപനവും അന്താരാഷ്ട്ര യോഗ ദിനാചരണവും നടത്തി

ശ്രദ്ധ സെൻ്റർ ഫോർ യോഗ പൂക്കാട് ഇരുപതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സൗജന്യ യോഗ പരിശീലനശിബിരം സമാപനവും അന്താരാഷ്ട്ര യോഗ ദിനാചരണവും നടത്തി. പൂക്കാട് കലാലയം സർഗ്ഗവനി ഓഡിറ്റോറിയത്തിൽ ഡോ : പീയൂഷ് നമ്പൂതിരിപ്പാട്, പ്രാർത്ഥനകുമാരി, ഭദ്ര നായർ എന്നിവർ പങ്കെടുത്തു.ചടങ്ങിൽ പ്രീത പൊന്നാടത്ത് അധ്യക്ഷത വഹിച്ചു.

പ്രശസ്ത കവി സത്യചന്ദ്രൻ പൊയിൽക്കാവിനെ ചടങ്ങിൽ ആദരിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്തംഗം സുധ തടവൻ കയ്യിൽ, കഥകളി വിദ്യാലയം പ്രിൻസിപ്പൽ കലാമണ്ഡലം പ്രേംകുമാർ, ഡോ ഇ ശ്രീജിത്ത്, തിരുവങ്ങൂർ എച്ച് എസ് എസ് റിട്ട പ്രധാന അധ്യാപിക കെ സൗദാമിനി, മർച്ചന്റ് അസോയേഷൻ പ്രസിഡണ്ട് സിജിത്ത് തീരം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

സത്യനാഥൻ മാടഞ്ചേരി സ്വാഗതവും. കുമാരി ഗോപിക ഗോപകുമാർ നന്ദിയും പ്രകടിപ്പിച്ചു. തുടർന്ന് കുമാരി ആർദ്രപ്രേം, എ ആർ,ആതിര എസ്ബി , കുമാരി ദേവനന്ദ എസ്ബി എന്നിവർ ഒരുക്കിയ നൃത്തസന്ധ്യക്ക് ശേഷം സി അശ്വനി നയിച്ച സംഗീത വിരുന്നും അരങ്ങേറി. ഇരുപത്തി ഒന്ന് ദിവസം നീണ്ടു നിന്ന സൗജന്യ യോഗ പരിശീലന പരിപാടിക്കാണ് ഇന്ന് സമാപനം കുറിച്ചത്.

Leave a Reply

Your email address will not be published.