സംസ്ഥാനത്ത് വീണ്ടും മഴ തീവ്രമാകുന്നു; കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഞായറാഴ്ച റെഡ് അലർട്ട്

സംസ്ഥാനത്ത് വീണ്ടും മഴ തീവ്രമാകുന്നത് കണക്കിലെടുത്ത് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണുള്ളതെന്നും അടുത്ത 5 ദിവസം ശക്തമായ മഴ തുടരുമെന്നും, കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ജൂണ്‍ 23ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് എന്നീ ജില്ലകളിലും ജൂണ്‍ 24നും 25നും കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മിമീ മുതൽ 204.4 മിമീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഇന്ന് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലും  മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ജൂണ്‍ 24ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും ജൂണ്‍ 25ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കുറഞ്ഞ സമയം കൊണ്ട് വലിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗര പ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് നൽകി

  

 

.

Leave a Reply

Your email address will not be published.

Previous Story

സ്കൂളിൽ 220 പ്രവൃത്തിദിനം; ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളെ ഒഴിവാക്കി

Next Story

ഒളളൂര്‍ക്കടവ് പാലം നിര്‍മ്മാണം, മധ്യത്തിലെ കമാന നിര്‍മ്മാണം പുരോഗമിക്കുന്നു

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം 21

ലങ്കയിലേക്കുള്ള യാത്രാമധ്യേ ഹനുമാണ് വിശ്രമിക്കാൻ വേണ്ടി സമുദ്രത്തിന്റെ അടിയിൽ നിന്നും ഉയർന്നുവന്ന പർവ്വതം ഏത് ? മൈനാകം   സുഗ്രീവന്റെ സൈന്യത്തിലെ

അക്ഷരകേരളത്തിലേക്ക് ഒരു ചുവട് കൂടി – വിദ്യാഭ്യാസ സർവേയ്ക്ക് തുടക്കം

കോഴിക്കോട് : കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത പദ്ധതിയായ ‘ഉല്ലാസ്’ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി, ജില്ലാ സാക്ഷരതാ മിഷനും കാലിക്കറ്റ്

ട്രാൻസ്ജെൻഡർ കലോത്സവത്തിന് കോഴിക്കോട് വേദിയൊരുങ്ങുന്നു

കോഴിക്കോട് : ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ ഉള്‍ക്കൊള്ളുന്ന മാതൃകാസമൂഹമായി കേരളത്തെ മാറ്റണം എന്ന് സാമൂഹികനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു.

അങ്കണവാടികളുടെ പരിഷ്കരിച്ച മാതൃക ഭക്ഷണ മെനുവിൽ പരിശീലനം നൽകാൻ വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ശില്പശാല സംഘടിപ്പിച്ചു

അങ്കണവാടികളിലെ ‘ബിർണാണി’ക്ക് ഇനി മണവും രുചിയും കൃത്യം. പുതിയ മെനുവിലെ ഭക്ഷണം സൂപ്പറാണെന്ന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം, നിരവധി വീടുകൾ ഒലിച്ചു പോയി (വീഡിയോ)

ഉത്തരാഖണ്ഡിലെ ഉത്തര കാശിയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ മിന്നൽ പ്രളയം. നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. രക്ഷാപ്രവർത്തകർ