കൊയിലാണ്ടി ജി വി എച്ച് എസ് എസ്സിൽ എൻ സി സി യോഗദിനാ ചരണം സംഘടിപ്പിച്ചു

കൊയിലാണ്ടി ജി വി എച്ച് എസ് എസ്സിലെ എൻ സി സി യൂണിറ്റ് അന്താരാഷ്ട്ര യോഗദിനത്തിൽ കുട്ടികൾക്കു യോഗ പരിശീലനം നൽകി. സ്കൂളിലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർഥിയും സംസ്ഥാന യോഗ ചാമ്പ്യൻ ഷിപ്പ് ജേതാവുമായ അശ്വന്ത് കെ കെ പരിശീലനത്തിന് നേതൃത്വം നൽകി. യോഗയും ആരോഗ്യവും എന്ന വിഷയത്തെ കുറിച് ശ്രീനേഷ് എൻ ക്ലാസ്സ്‌ എടുത്തു. ഹെഡ്മാസ്റ്റർ കെ കെ സുധാകരൻ, എൻ സി സി ഓഫിസർ ജിനേഷ് കെ എം, സ്റ്റാഫ്‌ സെക്രട്ടറി ഷിജു ഒ കെ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.