മേപ്പയൂർ കൊല്ലം റോഡ് നവീകരണം; യുഡിഎഫ് പ്രക്ഷോഭത്തിന് ഇന്ന് തുടക്കം

മേപ്പയൂർ: ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് 42 കോടി രൂപ വകയിരുത്തി നവീകരണം നടത്താൻ വേണ്ടി തീരുമാനിച്ച മേപ്പയൂർ- കൊല്ലം റോഡ് രണ്ടാം പിണറായി സർക്കാർ അതിന്റെ മൂന്ന് വർഷം പൂർത്തീകരിച്ചിട്ടും നവീകരണ പദ്ധതി പൂർത്തീകരിക്കാതെ റോഡ് ഗതാഗതം താറുമാറാക്കി ജനങ്ങളെ ആകെ ബുദ്ധിമുട്ടിക്കുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന് ഇന്ന് തുടക്കം.

ഇന്ന് 4 മണിക്ക് മേപ്പയൂർ ടൗണിൽ സമര പ്രഖ്യാപന പൊതുയോഗം നടക്കും. യുഡിഎഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ ഉദ്ഘാടനം നിർവ്വഹിക്കും. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സി.പി.എ അസീസ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് 24 ന് തികളാഴ്ച കാലത്ത്10 മണിക്ക് കൊയിലാണ്ടി കിഫ്ബി ഓഫിസിലേക്ക് മാർച്ച് നടത്തും. മാർച്ച് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മത്, സാംസ്കാരിക നായകന്മാർ പങ്കെടുക്കും.

 

Leave a Reply

Your email address will not be published.