കോഴിക്കോട് നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു ;മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട്: പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു. കുളിരാമുട്ടി പുളിക്കുന്നത്ത് സുന്ദരന്‍(62), കമുകിന്‍തോട്ടത്തില്‍ ജോണ്‍(62) എന്നിവരാണ് മരിച്ചത്. കോഴിക്കോട് കൂടരഞ്ഞി പൂവാറന്‍തോട് ഭാഗത്താണ് ഇന്ന് രാവിലെ 9.45ഓടെ അപകടം ഉണ്ടായത്. കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് കടയുടെ ഒരു ഭാഗം മുഴുവന്‍ തകര്‍ന്ന നിലയിലാണ്. ലോറിയുടെ മുന്‍വശവും പൂര്‍ണമായി തകര്‍ന്നു. കടയില്‍ സാധനം വാങ്ങാനെത്തിയ ജോമോൻ, ശിഹാബുദ്ദീൻ തേക്കുംകുറ്റി, മുഹമ്മദ് റിയാസ് എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.

ലോറിയില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ബസ് കാത്ത് നില്‍ക്കുന്നതിന് സമീപത്താണ് അപകടം ഉണ്ടായത്. അപകടം നടക്കുന്നതിന് തൊട്ട് മുന്‍പ് ഇവരെല്ലാം ബസ്സില്‍ കയറിയതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

 

Leave a Reply

Your email address will not be published.

Previous Story

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ ബി.ജെ.പി എം.പിയായ ഭര്‍തൃഹരി മെഹ്താബ് പ്രോ ടേം സ്പീക്കറാകും

Next Story

തിരിമുറിയാത്ത മഴ പ്രതീക്ഷിക്കുന്ന തിരുവാതിര ഞാറ്റുവേല ഇന്ന് തുടങ്ങും

Latest from Main News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 04-06-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 04.06.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 👉 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 👉സർജറിവിഭാഗം ഡോ.

റോഡ് നവീകരണത്തിലെ നിഷ്ക്രിയത്വം. പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

വില്യാപ്പള്ളി പഞ്ചായത്തിൻ്റെ വിവിധഭാഗങ്ങളിൽ ജലജീവൻ മിഷൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കുടിവെള്ള കണക്ഷൻ നൽകുന്നതിനും പൈപ്പിടാനുമായി കോൺക്രീറ്റ് റോഡുൾപ്പെടെ പൊളിച്ചു മാറ്റിയിട്ടും സമയബന്ധിതമായി

ട്രോളിങ് നിരോധനം: ജില്ലയില്‍ മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം

സാധാരണ വള്ളങ്ങളും ഇന്‍ബോര്‍ഡ് വള്ളങ്ങളും ഉപയോഗിച്ച് മത്സ്യബന്ധനം നടത്താം ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി 12 മുതല്‍ ജൂലൈ 31 വരെ പ്രഖ്യാപിച്ച

എൻ‌.സി‌.ഇ.ആർ‌.ടി പാഠപുസ്തകങ്ങൾ അനധികൃതമായ വിൽപ്പന നടത്തുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് കേന്ദ്രം

എൻ‌.സി‌.ഇ.ആർ‌.ടി പാഠപുസ്തകങ്ങളുടെ അനധികൃതമായ നിർമാണം, വിതരണം, വിൽപ്പന എന്നിവ നടത്തുന്നവർക്കെതിരെ ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ നടപടി സ്വീകരിച്ചു. പാഠപുസ്തകങ്ങളുടെ