പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ ബി.ജെ.പി എം.പിയായ ഭര്‍തൃഹരി മെഹ്താബ് പ്രോ ടേം സ്പീക്കറാകും

പതിനെട്ടാം ലോക്‌സഭയുടെ ആദ്യസമ്മേളനത്തില്‍ ഒഡീഷയില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ ഭര്‍തൃഹരി മെഹ്താബ് പ്രോ ടേം സ്പീക്കറാകും. പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജ്ജുവാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും കൂടുതല്‍ കാലം എം.പിയായ കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയാണ് തീരുമാനം. കീഴ് വഴക്കം ലംഘിച്ച നടപടിക്കെതിരെ കോണ്‍ഗ്രസ്  പ്രതികരിച്ചു.

എട്ടുതവണ എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ തീരുമാനം. ബി.ജെ.ഡി അംഗമായിരുന്ന ഭര്‍തൃഹരി കഴിഞ്ഞ മാര്‍ച്ചിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഏറ്റവും കൂടുതല്‍ കാലം എം.പിയായ കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

 

കീഴ് വഴക്കങ്ങള്‍ ലംഘിക്കപ്പെട്ടു എന്ന ജയറാം രമേശ് ആരോപിച്ചു. കൊടിക്കുന്നില്‍ സുരേഷിന്റെ അയോഗ്യത എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ദളിത് വിഭാഗത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയാണ് ഭര്‍തൃഹരിയെ നിയമിക്കുന്നതെന്ന് മാണിക്യം ടാഗോര്‍ എംപിയും കുറ്റപ്പെടുത്തി.

പതിനെട്ടാം ലോക്‌സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ഭര്‍തൃഹരി മെഹ്താബ് മേല്‍നോട്ടം വഹിക്കും. ഈ മാസം 26നാണ് ലോക്‌സഭയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക. ഇത് നിയന്ത്രിക്കേണ്ടത് പ്രോ ടേം സ്പീക്കറാണ്.

Leave a Reply

Your email address will not be published.

Previous Story

മുഖ്യമന്ത്രി പറയണം കൊലക്കത്തി താഴെ വെക്കാൻ -മുല്ലപ്പള്ളി രാമചന്ദ്രൻ

Next Story

കോഴിക്കോട് നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു ;മൂന്ന് പേർക്ക് പരിക്ക്

Latest from Main News

കോഴിക്കോട് ജില്ലയിൽ നാളെ സ്കൂളുകൾക്ക് അവധി നാളെ (മെയ് 26) കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി

ബൈക്കിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

വടകര വില്ല്യാപ്പള്ളിക്ക് സമീപം കുനിത്താഴ എന്ന സ്ഥലത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്ക്കൂട്ടറിന് മുകളിലേക്ക് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കടപുഴകി വീണ് ബൈക്ക്

കോഴിക്കോട് ജില്ലയിലെ കോരപ്പുഴയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക

കോരപ്പുഴയിലെ (എലത്തൂർ പുഴ) ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. സംസ്ഥാന ജലസേചന വകുപ്പിൻറെ കൊള്ളിക്കൽ സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ

ഓഫീസ് അസിസ്റ്റന്റ് നിയമനം

കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്പ്മെന്റ് എവിക്ടീസിന് സംവരണം ചെയ്ത ഓഫീസ് അസി. ഗ്രേഡ് 1 തസ്തികയിലെ രണ്ട് താല്‍ക്കാലിക