ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി യോഗദിനാഘോഷം സംഘടിപ്പിച്ചു

ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ജൂൺ 21 ന് കൊല്ലം ശിവശക്തി ഹാളിൽ യോഗദിനാഘോഷം സംഘടിപ്പിച്ചു.ബിജെപി സംസ്ഥാന വക്താവ് അഡ്വ വി പി ശ്രീപത്മനാഭൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യോഗാചാര്യൻ പി കെ ശ്രീധരനെ ആദരിച്ചു. ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ് കിഷ് അധ്യക്ഷത വഹിച്ചു.

പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പാൾ രാജലക്ഷമി ടീച്ചർ മുഖ്യ അതിഥിയായി പങ്കെടുത്തു. ബിജെപി സംസ്ഥാന കൗൺസിൽ അംഗം വായനാരി വിനോദ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ വി സുരേഷ്, അഡ്വ എ വി നിധിൻ, കെ കെ സുമേഷ്,ടി എം രവീന്ദ്രൻ, എന്നിവർ സംസാരിച്ചു. ഉണ്ണികൃഷ്ണൻ യോഗ ക്ലാസ് നിയന്ത്രിച്ചു. വി.കെ മുകുന്ദൻ , മാധവൻ ഒ, പ്രീജിത്ത് ടി പി , കെ പി എൽ മനോജ് എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published.