കോഴിക്കോട് :മനസും ശരീരവും ഏകോപിക്കുന്നതാണ് യോഗയെന്ന് എൻ ഐ ടി ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് എൻ ഐ ടി യോഗ ആൻ്റ് ഹോളിസ്റ്റിക് വെൽനസ് സെൻ്ററിൻ്റെയും എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആൻ്റ് ഹിയറിംഗ് ഹയർ സെക്കൻഡറി സ്കൂളിൻ്റെയും സംയുക്താഭിമുഖ്യത്തിൽ യോഗ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗ എന്നാൽ യോജിപ്പിക്കുന്നത് എന്നർത്ഥം. മനസും ശരീരവും ഹൃദയവും ഒന്നിപ്പിക്കുന്നതാകണം ജീവിത ലക്ഷ്യമെന്നും ഡോ. പ്രസാദ് കൃഷ്ണ കൂട്ടിച്ചേർത്തു. കരുണ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻ ഐ ടി സെൻ്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റംസ് ചെയർ പേഴ്സൺ ഡോ പി ശ്രീധരൻ അധ്യക്ഷത വഹിച്ചു. എൻ ഐ ടി യോഗ ആൻ്റ് ഹോളിസ്റ്റിക് വെൽനസ് സെൻ്റർ ചെയർ പേഴ്സൺ ഡോ. എ കെ കസ്തൂബ സന്ദേശം നൽകി. കെ ടി ശേഖർ , ക്യാപ്റ്റൻ സെറീന നാവാസ് , എം എ ജോൺസൺ , സിസ്റ്റർ കൊച്ചു റാണി എന്നിവർ പ്രസംഗിച്ചു. പ്രൊഫ . വർഗീസ് മാത്യു വിദ്യാർത്ഥികൾക്കായി യോഗ പ്രകടനം അവതരിപ്പിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ കെ ആലീസ് സ്വാഗതവും ലിറ്റി ജോൺ നന്ദിയും പറഞ്ഞു.