യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കായി പണം കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കായി പണം കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. ഇന്ത്യന്‍ എംബസി വഴി പണം കൈമാറാന്‍ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി കേന്ദ്രത്തെ സമീപിച്ചിരുന്നു.

പ്രാരംഭ ചര്‍ച്ചക്കായി 40000 യുഎസ് ഡോളര്‍ ആദ്യം കൈമാറണമെന്നും അത് എംബസി വഴി ലഭിക്കാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു പ്രേമകുമാരി ആവശ്യപ്പെട്ടത്. എംബസിയുടെ അക്കൗണ്ടില്‍ പണമെത്തിയാല്‍ അത് കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും കേന്ദ്രം അനുമതി നല്‍കി.

യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും. ഇതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്ക് തന്നെ പണം ആവശ്യമായതിനാലാണ് പ്രേമകുമാരി അനുമതി തേടിയത്.

12 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേമകുമാരിക്ക് മകളെ കാണാന്‍ അവസരം ലഭിച്ചിരുന്നു. ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചക്ക് ജയില്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. എല്ലാം ശരിയാകുമെന്നും സന്തോഷത്തോടെ ഇരിക്കാനും നിമിഷ പ്രിയ പറഞ്ഞുവെന്നും പ്രേമകുമാരി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.

Previous Story

പ്ലസ്‌വൺ മൂന്നാം അലോട്‌മെന്റ് പ്രകാരം നാളെ വൈകീട്ട് അഞ്ച് മണിവരെ സ്കൂളിൽ ചേരാം;താൽക്കാലിക പ്രവേശനത്തിലുള്ള വിദ്യാർഥികൾക്ക്‌ ഹയർ ഓപ്‌ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടാവില്ല

Next Story

അരിക്കുളം ഗ്രാമപഞ്ചായത്ത് ഇ.എം.എസ് സ്മാരക സെൻട്രൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പി.എൻ പണിക്കർ അനുസ്മരണവും വായന പക്ഷാചരണവും നടത്തി 

Latest from Main News

പീടിക മൊബൈൽ ആപ്ലിക്കേഷൻ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു

  കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റസ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പീടിക മൊബൈൽ ആപ്ലിക്കേഷൻ തൊഴിൽ വകുപ്പ് മന്ത്രി വി

മോട്ടോർ വാഹന വകുപ്പിൽ അച്ചടക്കമുള്ള സേന; എഎംവിഐമാർക്ക് സമഗ്ര പരിശീലനം നൽകി : മന്ത്രി കെ. ബി. ഗണേഷ് കുമാർ

  പുതുതായി ചുമതലയേൽക്കുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ (എഎംവിഐ) അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത വകുപ്പ്