സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണെന്നും ഇതിന്റെ സ്വാധീന ഫലമായാണ് മഴ കനക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം വിലയിരുത്തി. കർണാടക തീരം മുതൽ കേരളാ തീരം വരെയായി നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെ സ്വാധീനവും മഴക്ക് കാരണമാണ്.

ഇന്ന് കണ്ണൂരിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതൽ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറ് ജില്ലകലിൽ ഓറഞ്ച് അലർട്ടാണ്. അന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും ഈ ദിവസങ്ങളിൽ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

മലപ്പുറത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

Next Story

മാസം തികയാതെ, തൂക്കക്കുറവോടെ ജനിച്ച കുഞ്ഞിനെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി

Latest from Main News

റസൂൽ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍; കുക്കു പരമേശ്വരന്‍ വൈസ് ചെയര്‍പേഴ്സണ്‍

ഓസ്കര്‍ അവാര്‍ഡ് ജേതാവായ മലയാളി സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി നിയമിച്ച് സംസ്ഥാന

ഫ്രഷ്‌കട്ട് പ്ലാന്റ്: ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമായി

കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍. പ്രതികളുടെ കുറ്റസ്സമ്മത മൊഴി വെളിപ്പെടുത്തരുത്. ഹൈക്കോടതി

ഗ്രീൻ ലീഫ് റേറ്റിങ്ങിനും ഇക്കോസെൻസ് സ്‌കോളർഷിപ്പിനും തുടക്കമായി

പൊതു-സ്വകാര്യ മേഖല സ്ഥാപനങ്ങളെയും, വിനോദസഞ്ചാര കേന്ദ്രങ്ങളെയും, പൊതുസ്ഥലങ്ങളെയും ശുചിത്വത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തി ഗ്രേഡ് ചെയ്യാനുള്ള ഗ്രീൻ ലീഫ് റേറ്റിങ്  സംവിധാനവും സംസ്ഥാനത്തെ

സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി

സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനിൽ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ആദ്യ എന്യൂമറേഷന്‍