വിദ്യാർത്ഥികളുടെ ബസ് യാത്രാപാസ്; പുതിയത് ലഭിക്കുന്നതുവരെ പഴയത് തുടരും

വിദ്യാർത്ഥികളുടെ ബസ് യാത്രാപാസ് വിഷയത്തിൽ ഈ അധ്യയന വർഷത്തെ പുതിയ പാസ് ലഭിക്കുന്നതുവരെ പഴയ പാസ് തുടരുമെന്ന് സ്റ്റുഡൻസ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി യോഗം അറിയിച്ചു. ജില്ലയിലെ ആർടി ഓഫീസുകളിൽ നിന്നും
പുതിയ പാസ് നൽകി തുടങ്ങിയിട്ടുണ്ട്. പുതിയ പാസ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പുതിയത് കിട്ടുന്നത് വരെ പഴയ പാസ് ഉപയോഗിച്ച് യാത്ര തുടരാം. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം സ്വകാര്യ ബസുകളിൽ വിദ്യാർഥികൾ നേരിടുന്ന യാത്രാ പ്രശ്നങ്ങൾ ചർച്ച ചെയ്തു. രാവിലെ 7 മുതൽ വൈകീട്ട് 7 വരെയാണ് വിദ്യാർത്ഥികൾക്ക് യാത്രാപാസ് ഉപയോഗിക്കാൻ കഴിയുക. പരമാവധി 27 വയസ് വരെ പ്രായമുള്ളവർക്കാണ് വിദ്യാർത്ഥി യാത്രാപാസ് അനുവദിക്കുക.യോഗത്തിൽ സബ് കളക്ടർ
ഹർഷിൽ ആർ മീണ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ആർ ടി ഒ ബി ആർ സുമേഷ്, വിദ്യാർത്ഥി സംഘടനകൾ, ബസുടമകൾ, പാരലൽ കോളേജ് അസോസിയേഷൻ, എയ്ഡഡ് കോളേജ് എന്നിവരുടെ പ്രതിനിധികളും കെഎസ്ആർടിസി, വിദ്യാഭ്യാസ ഓഫീസ്, പൊലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശന നടപടികൾ ആരംഭിച്ചു

Next Story

കോഴിക്കോട് ജില്ലയിൽ വെള്ളിയാഴ്ച കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Latest from Main News

കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കി

കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകളെത്തി. 2018-ല്‍ 100 ഡീസല്‍ ബസുകള്‍ വാങ്ങിയശേഷം ഇതാദ്യമായാണ് കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ

മുത്തശ്ശിപ്പാറ ഇക്കോ ടൂറിസം പദ്ധതിയില്‍; കാഴ്ചകള്‍ കൂടുതല്‍ മനോഹരമാകും

പ്രകൃതിയിലേക്ക് വാതില്‍ തുറക്കുന്ന മുഖമാണ് കായണ്ണ ഗ്രാമപഞ്ചായത്തിലെ മുത്തശ്ശിപ്പാറക്ക്. ഇക്കോടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ മുഖം മിനുക്കലിനൊരുങ്ങുകയാണ് വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിലൊന്നായ

ഐ.ആർ.സി.ടി.സി വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും തത്ക്കാല്‍ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യാന്‍ ആധാര്‍ അധിഷ്ഠിത സ്ഥിരീകരണം നാളെ മുതല്‍ നിലവില്‍ വരും.

ഐ.ആർ.സി.ടി.സി വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും തത്ക്കാല്‍ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യാന്‍ ആധാര്‍ അധിഷ്ഠിത സ്ഥിരീകരണം നാളെ മുതല്‍ നിലവില്‍ വരും. ജൂലൈ

2025 ജൂലായ് മാസം നിങ്ങള്‍ക്ക് എങ്ങനെ? തയ്യാറാക്കിയത് ജോത്സ്യൻ വിജയൻ നായർ കോയമ്പത്തൂർ

അശ്വതി– ഗൃഹത്തില്‍ അറ്റകുറ്റപ്പണി നടത്തും. പുതിയ വാഹനങ്ങള്‍, വീട് എന്നിവ വാങ്ങും.ദേഹാരിഷ്ടങ്ങള്‍ ഉണ്ടാവും. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ അവസരം. പല കേന്ദ്രങ്ങളില്‍

സംസ്ഥാനത്തെ സ്‌കൂളുകളില്‍ എല്ലാ ദിവസവും കുട്ടികള്‍ മലയാള ദിനപത്രം വായിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം

വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കാനുള്ള അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍ പത്രവായന പ്രോല്‍സാഹിപ്പിക്കാനായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ എല്ലാ ദിവസവും കുട്ടികള്‍ മലയാള ദിനപത്രം വായിക്കണമെന്ന്