സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ പൊറുതിമുട്ടി പൊതുജനം. പലവ്യഞ്ജനങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പച്ചക്കറി, മാംസം, മത്സ്യം തുടങ്ങി സര്‍വ വസ്തുക്കള്‍ക്കും കൈപൊള്ളുന്ന വിലയാണ്. ഒരു കിലോ തുവരപരിപ്പിന് ചില്ലറ വിപണിയിൽ 190 രൂപ വരെ വിലയെത്തി.

 

വിലക്കയറ്റത്തിൽ പൊറുതിമുട്ടുകയാണ് മലയാളികള്‍. ഒരു മാസത്തതിനിടെ തക്കാളിയുടെ വില 30 ൽ നിന്നും 64 രൂപയായി ഉയർന്നു. ഒരു കിലോ തക്കാളിക്ക് ഇന്നലെ  ചിലയിടങ്ങളിൽ  നൂറ് രൂപ വരെയെത്തി. ഉള്ളിയും ബീൻസ് അടക്കം പച്ചക്കറികൾക്കും 5 മുതൽ 10 രൂപവരെ വില ഉയർന്നിട്ടുണ്ട്. നേരത്തെ പടവലം 15 രൂപയായിരുന്നു വില, ഇപ്പോളത് 25 രൂപയായി ഉയർന്നു. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ  40 രൂപയിലേക്കെത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുള്ള വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയർ  80 രൂപ വരെയെത്തി.

ട്രോളിംഗ് നിരോധനം കാരണം മത്സ്യത്തിനും പൊള്ളുന്ന വിലയാണ്. മത്തിക്ക് പ്രാദേശിക വിപണിയിൽ വില 400 പിന്നിട്ടു.

Leave a Reply

Your email address will not be published.

Previous Story

നീറ്റ് യു.ജി.യുടെ ചോദ്യപേപ്പർ ചോർന്നതായി അറസ്റ്റിലായ വിദ്യാർഥിയുടെ മൊഴി

Next Story

കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു മന്ത്രിയായി ചുമതലയേല്‍ക്കും

Latest from Main News

കോഴിക്കോട് ജില്ലയിൽ നാളെ സ്കൂളുകൾക്ക് അവധി നാളെ (മെയ് 26) കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി

ബൈക്കിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

വടകര വില്ല്യാപ്പള്ളിക്ക് സമീപം കുനിത്താഴ എന്ന സ്ഥലത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്ക്കൂട്ടറിന് മുകളിലേക്ക് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കടപുഴകി വീണ് ബൈക്ക്

കോഴിക്കോട് ജില്ലയിലെ കോരപ്പുഴയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക

കോരപ്പുഴയിലെ (എലത്തൂർ പുഴ) ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. സംസ്ഥാന ജലസേചന വകുപ്പിൻറെ കൊള്ളിക്കൽ സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ

ഓഫീസ് അസിസ്റ്റന്റ് നിയമനം

കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്പ്മെന്റ് എവിക്ടീസിന് സംവരണം ചെയ്ത ഓഫീസ് അസി. ഗ്രേഡ് 1 തസ്തികയിലെ രണ്ട് താല്‍ക്കാലിക