മലപ്പുറം: മേല്‍മുറിയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. പുല്‍പ്പറ്റ ഒളമതില്‍ സ്വദേശികളായ അഷ്‌റഫ് (44), ഭാര്യ സാജിത(37), മകള്‍ ഫിദ എന്നിവരാണ് മരിച്ചത്. ഫിദയെ പ്ലസ് വണ്ണിന് ചേര്‍ക്കാന്‍ മലപ്പുറം ഗേള്‍സ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് വരുന്നതിനിടയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഉച്ചയ്ക്ക് 12.25 ഓടെയാണ് അപകടമുണ്ടായത്.

