യാത്രക്കാരെ ബുദ്ധിമുട്ടിക്കുംവിധം കെ.എസ്.ആർ.ടി.സി. ബസുകൾ വഴിയിൽ തടയരുതെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ

യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന വിധം കെ.എസ്.ആർ.ടി.സി. ബസുകൾ വഴിയിൽ തടയരുതെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. കെ.എസ്.ആർ.ടി.സി.യുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു ഈ അഭ്യർത്ഥന.

ജീവനക്കാരിൽനിന്ന്‌ മോശം പെരുമാറ്റമുണ്ടായാൽ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് കെ.എസ്.ആർ.ടി.സി. എം.ഡി.ക്ക് വാട്‌സാപ്പിൽ കൈമാറാം. കുറ്റക്കാർക്കെതിരേ ശക്തമായനടപടിയുണ്ടാകും. ബസ് തടയുമ്പോൾ അതിലെ യാത്രക്കാരുടെ സമയമാണ് നഷ്ടമാകുന്നത്. ബസ് തടഞ്ഞ വ്യക്തിയിൽനിന്ന്‌ നഷ്ടപരിഹാരം ഈടാക്കി നൽകാൻ വ്യവസ്ഥയുണ്ട്. യാത്രക്കാരിൽനിന്നോ, പൊതുജനങ്ങളിൽനിന്നോ മോശംപെരുമാറ്റം ഉണ്ടായാൽ ജീവനക്കാർക്ക് അത് ചിത്രീകരിച്ച് മേലുദ്യോഗസ്ഥർക്ക് കൈമാറാം. ജീവനക്കാരെ കൈവെക്കുന്നത് അംഗീകരിക്കാനാകില്ല. ക്രിമിനൽ കേസെടുക്കും.
സ്വകാര്യബസ് ജീവനക്കാർ മത്സരയോട്ടത്തിനും അക്രമത്തിനും മുതിരരുത്. ബസിന്റെ പെർമിറ്റ് റദ്ദാക്കും. കെ.എസ്.ആർ.ടി.സി. ജീവനക്കാരെ ശാരീരികമായി ഉപദ്രവിക്കുകയോ അസഭ്യംപറയുകയോ ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.

നിയമംലംഘിക്കാൻ ആരെയും അനുവദിക്കില്ല. വലിയ വാഹനങ്ങൾ ഓടിക്കുന്നവർ കാൽനടയാത്രികർക്കും സൈക്കിൾയാത്രക്കാർക്കും പ്രഥമപരിഗണന നൽകണം. റോഡ് മുറിച്ചുകടക്കാൻ വാഹനം നിർത്തിക്കൊടുക്കണം. ഇൻഡിക്കേറ്റർ ഇടാൻപോലും ഡ്രൈവിങ് സ്കൂളുകാർ പഠിപ്പിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

അരിക്കുളം ഗ്രാമപഞ്ചായത്ത് ഇ.എം.എസ് സ്മാരക സെൻട്രൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പി.എൻ പണിക്കർ അനുസ്മരണവും വായന പക്ഷാചരണവും നടത്തി 

Next Story

തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

Latest from Main News

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ഒന്നു

അപകടത്തില്‍പ്പെട്ട കപ്പലിലെ ചരക്ക് വിവരങ്ങള്‍ സർക്കാർ പുറത്തുവിട്ടു

കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്തുവിട്ടു. കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്നറിൽ കാൽസ്യം കാർബൈഡായിരുന്നു.

പ്രസവശേഷം ആശുപത്രിയില്‍ നിന്ന് കുഞ്ഞുമായി മടങ്ങുന്ന അമ്മയ്ക്ക് വൃക്ഷതൈ സമ്മാനമായി നല്‍കുന്ന ‘ജീവന്‍’ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി

പ്രസവശേഷം ആശുപത്രിയില്‍ നിന്ന് കുഞ്ഞുമായി മടങ്ങുന്ന അമ്മയ്ക്ക് വൃക്ഷതൈ സമ്മാനമായി നല്‍കുന്ന ‘ജീവന്‍‘ എന്ന പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. ലോക പരിസ്ഥിതി

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കുന്നതിനായി നിയോഗിച്ച അഞ്ച് സർവകക്ഷി പ്രതിനിധി സംഘങ്ങൾ ദൗത്യം വിജയകരമായി പൂർത്തിയാക്കി

ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കുന്നതിനായി നിയോഗിച്ച അഞ്ച് സർവകക്ഷി പ്രതിനിധി സംഘങ്ങൾ ദൗത്യം വിജയകരമായി