കൊയിലാണ്ടി ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശന നടപടികൾ ആരംഭിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കൊയിലാണ്ടി ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തപ്പെടുന്ന രണ്ടു വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്‌സിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി/ തത്തുല്യത പരീക്ഷയുടെ വിഷയങ്ങൾക്ക് ലഭിച്ച ആകെ ഗ്രേഡ് പോയിന്റിനോടൊപ്പം ഇംഗ്ലീഷിനു ലഭിച്ച ഗ്രേഡ് പോയിന്റ് കൂടി ചേർത്ത് അന്തിമ ഗ്രേഡ് പോയിന്റ് കണക്കാക്കും. പ്ലസ് ടു വി.എച്ച്.എസ്.ഇ/ തത്തുല്യത പരീക്ഷ പാസായവർക്ക് ശരാശരി ഗ്രേഡ് പോയിന്റിനോടൊപ്പം 1 ഗ്രേഡ് പോയിന്റ് അധികമായി ചേർക്കും.

ഭിന്നശേഷിയുള്ളവർക്ക് (സഞ്ചാരം, കാഴ്ച, കേൾവി വൈകല്യം ഉള്ളവർ) അഞ്ചു ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. പ്രത്യേക സംവരണമായി ഓരോ സ്ഥാപനത്തിലും ഒരു സീറ്റുവീതം യുദ്ധത്തിൽ മരണമടഞ്ഞ സൈനികരുടെ വിധവകൾക്കായി സംവരണം ചെയ്തിരിക്കുന്നു. എസ്.സി/ എസ്.ടി, ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കുന്നതാണ്. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്.

പൊതു വിഭാഗങ്ങൾക്ക് 100 രൂപയും, പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങൾക്ക് 50 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org/gci എന്ന വെബ്‌സൈറ്റ് മുഖേന One Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കണം. അതിനു ശേഷം വിവിധ ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് അപേക്ഷ സമർപ്പിക്കാം.

വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസും ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ വിവരങ്ങളും അനുബന്ധങ്ങളും www.polyadmission.org/gci എന്ന അഡ്മിഷൻ പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. 2024 ജൂലൈ 08 വരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് 0496 2624060 – 9645256623 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

    

Leave a Reply

Your email address will not be published.

Previous Story

കെൽട്രോണിന് ഇന്ത്യൻ നാവികസേനയിൽ നിന്നും 97 കോടി രൂപയുടെ പുതിയ ഓർഡർ ലഭിച്ചു

Next Story

വിദ്യാർത്ഥികളുടെ ബസ് യാത്രാപാസ്; പുതിയത് ലഭിക്കുന്നതുവരെ പഴയത് തുടരും

Latest from Local News

എം.ചേക്കുട്ടി ഹാജി സ്മാരക സൗധം കോടിക്കൽ ശാഖ മുസ്ലിംലീഗ് ഓഫീസ് ഉൽഘാടനം ഡിസംബർ 25 ന്

നന്തി ബസാർ: എം ചേക്കുട്ടി ഹാജി സ്മാരക സൗധം കോടിക്കൽ ശാഖ മുസ്ലിംലീഗ് ആസ്ഥാന മന്ദിരത്തിന്റെ ഉൽഘാടനം ഡിസംബർ 24,25 തിയ്യതികളിൽ

മരളൂർ മഹാദേവ ക്ഷേത്രത്തിൽ ചെമ്പോല സമർപ്പണം നടത്തി

കൊയിലാണ്ടി:അരക്കോടി രൂപ ചിലവിൽ ശ്രീകോവിൽ പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവക്ഷേത്രത്തിൽ നടന്ന ചെമ്പോല സമർപ്പണം എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 23 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 23 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽപ്രാക്ടീഷ്ണർ  ഡോ : നമ്രത