കെൽട്രോണിന് ഇന്ത്യൻ നാവികസേനയിൽ നിന്നും 97 കോടി രൂപയുടെ പുതിയ ഓർഡർ ലഭിച്ചു

ഇന്ത്യൻ നാവികസേനയിൽ നിന്നും സമുദ്രാന്തർ മേഖലക്ക് ആവശ്യമായ വിവിധ പ്രതിരോധ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ നിർമ്മിച്ചു നൽകുന്നതിനായി കെൽട്രോണിന്  97 കോടി രൂപയുടെ പുതിയ ഓർഡർ ലഭിച്ചു. കെൽട്രോണിന്റെ തിരുവനന്തപുരം കരകുളത്തുള്ള കെൽട്രോൺ എക്യുപ്‌മെന്റ് കോംപ്ലക്‌സ്, അരൂരിലുള്ള കെൽട്രോൺ കൺട്രോൾസ്, സബ്‌സിഡിയറി കമ്പനിയായ കെൽട്രോൺ ഇലക്ട്രോ സെറാമിക്‌സ് ലിമിറ്റഡ് എന്നീ യൂണിറ്റുകളാണ് ഓർഡർ അനുസരിച്ചുള്ള ഉൽപ്പന്നങ്ങൾ നാവികസേനയ്ക്ക്  നിർമ്മിച്ചു നൽകുന്നത്. നാവികസേനയിൽ നിന്ന് തന്ത്ര പ്രധാന ഉപകരണങ്ങൾക്കുള്ള ഓർഡറുകൾ തുടർച്ചയായി ലഭിക്കുന്നത് കെൽട്രോൺ കൈവരിച്ച പ്രവർത്തന മികവിന്റെ ഫലമായാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

സോണർ അറെകൾക്കുവേണ്ടി കെൽട്രോൺ സ്വന്തമായി രൂപകൽപ്പന ചെയ്ത ലോ ഫ്രീക്വൻസി പ്രോസസിംഗ് മോഡ്യൂളുകളാണ് ഈ ഓർഡറിൽ പ്രധാനപ്പെട്ടത്. അന്തർവാഹിനികളെയും കപ്പലുകളെയും കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനും വേണ്ടിയുള്ള സംവിധാനമാണ് സോണാറുകൾ. കെൽട്രോൺ നിർമ്മിച്ചു നൽകിയ പ്രോട്ടോടൈപ്പുകൾ പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കിയ ശേഷം നിലവിൽ രണ്ട് പ്രോസസിങ് മോഡ്യൂളുകൾക്കാണ് ഓർഡർ നൽകിയിട്ടുള്ളത്. കൂടുതൽ ദൂരത്തിലുള്ള ടാർഗറ്റുകളെ കണ്ടെത്തുന്നതിന് കെൽട്രോണിന്റെ ലോ ഫ്രീക്വൻസി പ്രോസസിംഗ് മോഡ്യൂളുകൾ സഹായകമാകും. ഉപയോഗിച്ച് മികവ് തെളിയിക്കുന്നതോടെ സമുദ്രാന്തർ സാങ്കേതിക സംവിധാനങ്ങളിൽ ഈ മോഡ്യൂളുകൾക്ക് അനവധി സാധ്യതകൾ ഭാവിയിൽ ഉണ്ടാവുകയും ചെയ്യും.

ഇതോടൊപ്പം നാവികസേനയുടെ വിവിധതരം കപ്പലുകളിൽ സ്ഥാപിക്കുന്നതിനു സമുദ്ര ജലത്തിന്റെ ആഴം അളക്കുന്നതിനുള്ള എക്കോ സൗണ്ടർ, കപ്പലുകളുടെയും മറ്റും വേഗം കണക്കാക്കുന്നതിനുള്ള ഇലക്ട്രോ മാഗ്‌നെറ്റിക് ലോഗ്, ഡാറ്റാ ഡിസ്ട്രിബ്യൂഷൻ യൂണിറ്റുകൾ, ആൻറി സബ്മറൈൻ ഷാലോ വാട്ടർ ക്രാഫ്റ്റുകൾക്കുള്ള സോണാറിന് ആവശ്യമായ പവർ ആംപ്ലിഫയറുകൾ തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഈ ഓർഡറിന്റെ അടിസ്ഥാനത്തിൽ കെൽട്രോൺ നിർമ്മിച്ചു നൽകും.

കഴിഞ്ഞ 25 വർഷമായി പ്രതിരോധ ഇലക്ട്രോണിക്‌സ് മേഖലയിൽ പ്രവർത്തിച്ചുവരുന്ന കെൽട്രോൺ, പ്രത്യേകമായി ഇന്ത്യൻ നാവികസേനയ്ക്ക് അണ്ടർ വാട്ടർ ഉപകരണങ്ങൾ നിർമ്മിച്ചു വരുന്നതിൽ മുൻപന്തിയിലുളള പൊതുമേഖല സ്ഥാപനമാണ്. ഡിഫൻസ് മേഖലയിൽ നിന്നും ഒട്ടനവധി മികച്ച ഓർഡറുകൾ കെൽട്രോൺ പ്രതീക്ഷിക്കുന്നതായും മന്ത്രി പി.രാജീവ് പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

മാസം തികയാതെ, തൂക്കക്കുറവോടെ ജനിച്ച കുഞ്ഞിനെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി

Next Story

കൊയിലാണ്ടി ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശന നടപടികൾ ആരംഭിച്ചു

Latest from Main News

ശബരിമലയിൽ കർപ്പൂരം കൊണ്ട് ഹാപ്പി ന്യൂ ഇയർ എന്ന് എഴുതി അഗ്നി പകർന്നു

ശബരിമലയിൽ കർപ്പൂരം കൊണ്ട് ഹാപ്പി ന്യൂ ഇയർ എന്ന് എഴുതി അഗ്നി പകർന്നു. ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള കേരള പോലീസ്, ഫയർ

ഡൽഹി – മുംബൈ എക്‌സ്‌പ്രസ് വേ: കിം – അങ്കലേശ്വർ പാത തുറന്നു

ഗുജറാത്തിലെ യാത്രാ ഗതാഗതത്തിന് പുതുവർഷ സമ്മാനമായി ഡൽഹി – മുംബൈ എക്‌സ്‌പ്രസ് വേയുടെ സുപ്രധാനമായ കിം – അങ്കലേശ്വർ പാത ഗതാഗതത്തിനായി

ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട എസ്ഐടിയുടെ റിപ്പോർട്ട് പുറത്ത്

ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട എസ്ഐടിയുടെ റിപ്പോർട്ട് പുറത്ത്. സന്നിധാനത്ത് നടന്നത് വൻ കവർച്ചയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ശബരിമലയിലെ പ്രഭാമണ്ഡലത്തിലെ

വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ജനുവരി മാസത്തെ റേഷനൊപ്പം അധികം അരി ലഭിക്കില്ല

സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ജനുവരി മാസത്തെ റേഷനൊപ്പം അധികം അരി ഉണ്ടാവില്ല. ഈ മാസം രണ്ടു

കെ.എസ്.എഫ്.ഇ ലാഭവിഹിതമായ 70 കോടി രൂപ സർക്കാരിന് കൈമാറി

2024-25 സാമ്പത്തിക വർഷത്തെ കെ.എസ്.എഫ്.ഇയുടെ  ലാഭവിഹിതമായ 70 കോടി രൂപ സർക്കാരിന് കൈമാറി. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ചേമ്പറിൽ കെ.എസ്.എഫ്.ഇ. ചെയർമാൻ