തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. നെയ്യാറ്റിൻകര അമ്പൂരിയിൽ  മായം സ്വദേശി രാജി മനോജ് (33) കുത്തേറ്റ് മരിച്ചത്. രാജിയുടെ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ നെയ്യാർ ഡാം പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇരുവരും മാസങ്ങളായി മാറി താമസിക്കുകയായിരുന്നു. ദമ്പതികൾക്ക് രണ്ട് കുട്ടികളും ഉണ്ട്.

 

മായത്തെ സർക്കാര്‍ ആശുപത്രിയിൽ മരുന്നു വാങ്ങി മടങ്ങി വരികയായിരുന്നു രാജി. ഇതിനിടെ മനോജ് എത്തുകയും വാക്കേറ്റമുണ്ടാവുകയുമായിരുന്നു. തുടർന്ന് രാജിയെ മനോജ് ആക്രമിക്കുകയായിരുന്നു. റോഡിൽ വച്ച് കത്തികൊണ്ട് മുഖത്തും നെഞ്ചിലും കുത്തുകയായിരുന്നു.

നെയ്യാർഡാം പോലീസ് മനോജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് കൈക്ക് പരിക്കുപറ്റിയ മനോജിനെ പൊലീസ് ചികിത്സയ്ക്ക് വിധേയനാക്കി. ഇയാളുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. രാജിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

അമ്പൂരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു രാജി. തിരുവനന്തപുരത്തിലെ ബാറിൽ ജോലി നോക്കി വരികയായിരുന്നു മനോജ്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരും പിണങ്ങിയ ശേഷം മായത്തെ ഇവരുടെ വീട്ടിൽ മനോജ് മാത്രമാണ് ഉണ്ടായിരുന്നത്. രാജി മാതാപിതാക്കൾക്കൊപ്പം ആയിരുന്നു താമസം.

Leave a Reply

Your email address will not be published.

Previous Story

യാത്രക്കാരെ ബുദ്ധിമുട്ടിക്കുംവിധം കെ.എസ്.ആർ.ടി.സി. ബസുകൾ വഴിയിൽ തടയരുതെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ

Next Story

കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരി വസ്തുക്കള്‍ കടത്തുന്ന സംഘത്തിലെ മൂന്നു പേര്‍ പോലീസിന്റെ പിടിയിൽ

Latest from Main News

എന്‍ എച്ച് പ്രവൃത്തി നടക്കുന്ന ഇടങ്ങളില്‍ പൊടി ശല്യം രൂക്ഷം

ദേശീയ പാത ആറ് വരിയാക്കുന്ന പ്രവൃത്തി നടക്കുന്ന ഇടങ്ങളില്‍ പൊടിശല്യം രൂക്ഷം. പന്തലായനി,കൊല്ലം,പൊയില്‍ക്കാവ്,തിരുവങ്ങൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അന്തരീക്ഷം പൊടി കൊണ്ടു മൂടുകയാണ്.

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി പ്രഖ്യാപിച്ചു; 20 വർഷം കഠിനതടവ്, 50,000 പിഴ

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി പ്രഖ്യാപിച്ചു. 20 വർഷം കഠിനതടവ്, 50,000 പിഴ. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കുമുള്ള ശിക്ഷ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് കേസുകളും അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് കേസുകളും അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം. ആദ്യ ബലാത്സംഗക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. രാഹുലിനെതിരെ

നടിയെ ആക്രമിച്ച കേസില്‍  കുറ്റക്കാരായ പ്രതികളുടെ ശിക്ഷാവിധിയുടെ വാദത്തിനിടെ കോടതിയില്‍ നാടകീയ രംഗങ്ങള്‍

നടിയെ ആക്രമിച്ച കേസില്‍  കുറ്റക്കാരായ പ്രതികളുടെ ശിക്ഷാവിധിയുടെ വാദത്തിനിടെ നാടകീയ രംഗങ്ങള്‍. കോടതിയില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ പൊട്ടിക്കരഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും,

കോഴിക്കോട് ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജില്ലയിലെ 20 കേന്ദ്രങ്ങളിലായി നടക്കും. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. ഗ്രാമ,