ചേമഞ്ചേരി: പൊതുജനമധ്യത്തിലും ഭരണസമിതി യോഗത്തിലും ഇരുപതാം വാര്‍ഡ് മെമ്പറെ അപകര്‍ത്തിപ്പെടുത്തി സംസാരിച്ച പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് മെമ്പര്‍മാര്‍ ഭരണ സമിതി യോഗം ബഹിഷ്‌കരിച്ച് പ്രകടനം നടത്തി.ഗ്രാമ പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെടുത്തിയ യു.ഡി.എഫ് മെമ്പര്‍ വത്സല പുല്ല്യത്തിനെതിരെയാണ് പഞ്ചായത്ത് പ്രസിഡന്റ് ദുഷ്പ്രചരണം നടത്തിയതെന്ന് യൂ.ഡി.എഫ് ്ംഗങ്ങള്‍ കുറ്റപ്പെടുത്തി.പ്രസിഡന്റ് ആക്ഷേപം പിന്‍വലിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് യു.ഡി.എഫ് അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ചത്. പ്രതിഷേധ പരിപാടികള്‍ക്ക് വിജയന്‍ കണ്ണഞ്ചേരി,അബ്ദുള്‍ ഹാരിസ്,വി.ഷരീഫ്,റസീന ഷാഫി എന്നിവര്‍ നേതൃത്വം നല്‍കി.
