കൊല്ലം തുറമുഖത്തിന് ഇമിഗ്രേഷന്‍ ചെക് പോസ്റ്റ് അനുവദിച്ച് കേന്ദ്രം ഉത്തരവിറക്കി

കൊല്ലം തുറമുഖത്തെ (ഐസിപി) അംഗീകൃത ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. ഇനി മുതൽ എല്ലാ വിഭാഗത്തിലുമുള്ള യാത്രക്കാര്‍ക്കും അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഹാജരാക്കി രാജ്യത്തിന് അകത്തേക്കും പുറത്തേക്കും കൊല്ലം തുറമുഖം വഴി സഞ്ചരിക്കാനാകും. ഫോറിനേഴ്‌സ് റീജനല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍ക്ക് ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റിന്റെ ചുമതല നല്‍കി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഉത്തരവും പുറപ്പെടുവിച്ചു. എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയുടെ ശ്രമഫലമായാണ് തുറമുഖത്ത് ഇമിഗ്രേഷന്‍ ചെക് പോസ്റ്റ് അനുവദിച്ചത്.

ഇതോടെ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തോടെ രാജ്യാന്തര കപ്പല്‍ ഗതാഗതത്തില്‍ കൊല്ലം ശ്രദ്ധേയ ഇടമായി മാറും. ഇടത്തരം തുറമുഖത്തിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്. ചരക്കു കപ്പലുകള്‍ക്കും യാത്രാകപ്പലുകള്‍ക്കുമായി 2 വാര്‍ഫ് ഉണ്ട്. 178 മീറ്റര്‍ ആണ് ചരക്കു കപ്പലുകള്‍ക്കുള്ള ബര്‍ത്ത് (വാര്‍ഫ്). യാത്രാ കപ്പല്‍ അടുക്കുന്നതിനുള്ള വാര്‍ഫിന് 101 മീറ്റര്‍ നീളമുണ്ട്. യാത്രാക്കപ്പല്‍ അടുക്കുന്ന വാര്‍ഫ് 175 മീറ്റര്‍ ആയി വര്‍ദ്ധിപ്പിക്കാനും 9 മീറ്റര്‍ ഡ്രാഫ്റ്റ് യാനങ്ങള്‍ അടുക്കാനുള്ള സൗകര്യം ഒരുക്കാനും ലക്ഷ്യമുണ്ട്. 7.5 മീറ്റര്‍ വരെ ആഴമുണ്ട്. 6000 മുതല്‍ 7,000 വരെ ടണ്‍ ഭാരവുമായി എത്തുന്ന കപ്പലുകള്‍ക്ക് അടുക്കാന്‍ കഴിയും.

വാര്‍ഫിനു സമീപം ഡ്രാഫ്റ്റ് 7.2 മീറ്റര്‍ ആണ്. ചരക്കുകള്‍ സംഭരിക്കുന്നതിന് വാര്‍ഫിന് സമീപം 10 ഏക്കര്‍ വിസ്തൃതിയില്‍ വിശാലമായ സ്റ്റാക്കിങ് യാര്‍ഡ് ഉണ്ട്. 2 ട്രാന്‍സിറ്റ് ഷെഡുകളും നിര്‍മിച്ചിട്ടുണ്ട്. ചരക്കുകള്‍ ഇറക്കുന്നതിനും കയറ്റുന്നതിനുമായി 40 അടി കണ്ടെയ്‌നര്‍ ഹാന്‍ഡ്ലിങ് ക്രെയിനിന് പുറമേ 5 ടണ്‍ മൊബൈല്‍ ക്രെയിനും ഉണ്ട്. ഫോര്‍ക്ക് ലിഫ്റ്റ്, വെയ്റ്റിങ് മെഷീന്‍ വെസല്‍, ട്രാഫിക് മോണിറ്റര്‍ സിസ്റ്റം എന്നീ സൗകര്യങ്ങളും ലഭ്യമാണ്.

Leave a Reply

Your email address will not be published.

Previous Story

ചരിത്രപരമായ ഉത്തരവിറക്കി കെ. രാധാകൃഷ്ണൻ മന്ത്രിസ്ഥാനം ഒഴിഞ്ഞു

Next Story

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനദിനാചരണവും പി.എൻ. പണിക്കർ അനുസ്മരണവും നടന്നു

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 16

വിദേഹ രാജ്യത്തിൻ്റെ തലസ്ഥാനം ? മിഥിലാപുരി   അഹല്യയുടെ ഭർത്താവ് ? ഗൗതമൻ   അഹല്യയ്ക്ക് ശാപമോക്ഷം നൽകിയതാര് ? ശ്രീരാമചന്ദ്രൻ

സപ്ലൈക്കോ ഓണം ഫെയർ ആഗസ്റ്റ് 25 മുതൽ

സപ്ലൈക്കോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യ

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കല്‍; ജില്ലയില്‍നിന്ന് പുതുതായി ലഭിച്ചത് 67,000ത്തിലേറെ അപേക്ഷകൾ

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം കോഴിക്കോട് ജില്ലയില്‍നിന്ന് പുതുതായി പേരുചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത് 67,448

ഗാലക്‌സി ബിൽഡേഴ്സിന്റെ 50 നിലകളുള്ള റെസിഡൻഷ്യൽ ടവർ കോഴിക്കോട് ഉയരുന്നു

വൻകിട വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുപരിചയിച്ചിട്ടുള്ള റെസിഡൻഷ്യൽ ടവർ കോഴിക്കോട് ഉയരുന്നു. കേരളത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ് ഭൂകമ്പ പ്രതിരോധ ശേഷിയോടെ