മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശിച്ചു. തിളപ്പിച്ച വെള്ളത്തില്‍ തിളപ്പിക്കാത്ത വെള്ളം ചേര്‍ത്ത് നല്‍കുക, ചട്നിയിലും മോരിലുമൊക്കെ ശുദ്ധമല്ലാത്ത വെള്ളം ചേര്‍ത്ത് ഉപയോഗിക്കുക എന്നിവയിലൂടെ ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കൊതുകുവഴിയാണ് ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. അതിനാൽ കൊതുകു നശീകരണം ഊർജ്ജിതമാക്കാൻ മന്ത്രി ആവശ്യപ്പെട്ടു.

 

സംസ്ഥാനത്ത് മഞ്ഞപ്പിത്തവും വയറിളക്കവും പടരുന്നു. രണ്ടാഴ്ചയ്ക്കിടെ അമ്പതിനായിരത്തിലേറെ പേരാണ് രോഗബാധിതരായത്. രണ്ടാഴ്ചയ്ക്കിടെ 245 പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. മൂന്നുപേര്‍ മരിക്കുകയും ചെയ്തു.

ആറു മാസത്തിനിടെ നിരവധി പേരാണ് രോഗബാധിതരായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ചികിത്സ തേടിയത്. ഡെങ്കിപ്പനിയും സംസ്ഥാനത്ത് വ്യാപകമായി പടരുന്നുണ്ട്. കോഴിക്കോട് കുറ്റ്യാടി അടക്കമുള്ള മലയോരമേഖലകളില്‍ നിരവധി ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊച്ചി കളമശ്ശേരി മേഖലയിലും നിരവധി പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് എസ് ഐ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അതുൽരാജിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കീഴരിയൂർ അനുമോദിച്ചു

Next Story

82ാം വയസിലും വായന മുടക്കാതെ കീഴരിയൂർ കരിയാറ്റിയിൽ നാരായണൻ നായർ

Latest from Main News

അഭിമാനത്തോടെ കോഴിക്കോട് മെഡിക്കൽ കോളേജ്; വാഹനാപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശിക്ക് എൻഡോ വാസ്ക്കുലാർ ചികിത്സ വഴി പുതുജീവൻ

വാഹനാപകടത്തിൽ മഹാധമനിക്ക് ഗുരുതര പരിക്കേറ്റ തമിഴ്നാട് സ്വദേശിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ എൻഡോ വാസ്ക്കുലാർ ചികിത്സ വഴി പുതുജീവൻ. തമിഴ്നാട് തിരുപ്പത്തൂർ

പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം പോലിസ് ലാത്തിച്ചാർജിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്

പേരാമ്പ്ര ഗവൺമെൻറ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് അനുബന്ധിച്ച് ഉണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ വെള്ളിയാഴ്ച വൈകിട്ട് പേരാമ്പ്രയിൽ നടത്തിയ പ്രതിഷേധ

വിശ്വാസികളെ വഞ്ചിച്ച് ശബരിമലയിലെ സ്വർണം മഷ്ടിച്ച സർക്കാറിനും ദേവസ്വം ബോർഡിനുമെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് ഷാഫി പറമ്പിൽ എം.പി.

വിശ്വാസികളെ വഞ്ചിച്ച് ശബരിമലയിലെ സ്വർണം മോഷ്ടിച്ച സർക്കാറിനും ദേവസ്വം ബോർഡിനുമെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് ഷാഫി പറമ്പിൽ എം.പി. കേരളത്തിലെ ക്ഷേത്രങ്ങളിലെ സ്വർണം

കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിലേക്ക് ഒക്ടോബർ 16 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിലേക്ക് ഒക്ടോബർ 16 വരെ അപേക്ഷിക്കാം. സൗണ്ട് എൻജിനീയറിംഗ്, ആര്‍ജെ ട്രെയിനിംഗ്,