ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ 3, 4 വാർഡുകൾ ഉൾപ്പെടുന്ന മേലൂർ ഗ്രാമത്തെ ആയുഷ് യോഗാ ഗ്രാമമായി പ്രഖ്യാപിക്കുന്നു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 3, 4 വാർഡുകൾ ഉൾപ്പെടുന്ന മേലൂർ ഗ്രാമത്തെ ആയുഷ് യോഗാ ഗ്രാമമായി പ്രഖ്യാപിക്കുന്നു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തും പഞ്ചായത്തിലെ സർക്കാർ ആയുർവേദ ഡിസ്പെൻസറിയും ആയുഷ് ഹെൽത്ത് ആൻ്റ് വെൽനസ്സ് സെന്ററിൻ്റേയും ആഭിമുഖ്യത്തിലാണ് പഞ്ചായത്തിലെ 3, 4 വാർഡുകൾ ഉൾപ്പെടുന്ന മേലൂർ ഗ്രാമത്തെ ആയുഷ് യോഗാ ഗ്രാമമായി പ്രഖ്യാപിക്കുന്നത്.

 
തികച്ചും സൗജന്യമായി ഒമ്പത് മാസത്തെ തുടർച്ചയായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് മേലൂരിലെ കെ.എം. എസ് ലൈബ്രറിയാണ്. ജൂൺ 21 ന് രാവിലെ 10 ന് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഹാളിൽ പത്താം അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് മേലൂരിനെ ആയുഷ് യോഗാഗ്രാമമായി പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published.