കൊയിലാണ്ടി: പുസ്തകങ്ങൾ കാലത്തിൻ്റെ കാലിഡോസ്കോപ്പുകളാണെന്നും വായനയുടെ വ്യത്യസ്ത പാറ്റേണുകൾ സമ്മാനിക്കുന്ന പുസ്തകങ്ങളെ കുട്ടികൾ നെഞ്ചേറ്റണമെന്നും എഴുത്തുകാരി സി.എസ് മീനാക്ഷി അഭിപ്രായപ്പെട്ടു. വായന ദിനത്തിൻ്റെ ഭാഗമായി പന്തലായനി ഗവ ഹയർ സെക്കണ്ടറി സ്കൂൾ സംഘടിപ്പിക്കുന്ന വായന മാസാചരണ പരിപാടി “അക്ഷരായനം” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. അക്ഷരായനത്തിൻ്റെ ഭാഗമായി
സമീപ സ്കൂളുകളിലേക്കുള്ള അക്ഷര വിളംബര യാത്രയുടെ ഫ്ലാഗ് ഓഫ് സി എസ് മീനാക്ഷി നിർവ്വഹിച്ചു.
പോസ്റ്റർ രചന,പുസ്തകപരിചയം, ഡിജിറ്റൽ വീഡിയോ, വിവിധ ക്ലബുകളുടെ പരിപാടികളായ വായന വീഥി, പരിവർത്തൻ, ഫെദറിങ് ഫാൻ്റസി, ആസ്വാദനക്കുറിപ്പ് മത്സരം, സെമിനാറുകൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രശ്നോത്തരി തുടങ്ങി ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികൾ അക്ഷരായനത്തിൻ്റെ ഭാഗമാകും.
ഉദ്ഘാടന പരിപാടിയിൽ കൊയിലാണ്ടി നഗരസഭ കൗൺസിലർ പി.പ്രജിഷ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പാൾ എ.പി പ്രബീത്, പി.ടി.എ പ്രസിഡണ്ട് പി.എം ബിജു, മദർ പി.ടി.എ പ്രസിഡണ്ട് ജെസ്സി, അൻസാർ കൊല്ലം, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഒ.കെ.ശിഖ, സി.വി ബാജിത്, കെ.പി.രോഷ്നി എന്നിവർ സംസാരിച്ചു.