അങ്കണവാടി അമ്മമാർക്ക് വായനയ്ക്കായി ഒരു പുസ്തകം

മേപ്പയ്യൂർ: ഇ രാമൻ മാസ്റ്റർ വായനശാല ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനാദിന ആഘോഷത്തിൻ്റെ ഭാഗമായി ഇ ആർ സ്മാരക അങ്കണവാടി അമ്മമാർക്ക് വായനയ്ക്കായി പുസ്തക വിതരണം നടത്തി. മേപ്പയ്യൂർ ടൗൺ ബേങ്ക് പ്രസിഡണ്ട് കെ.കെ രാഘവൻ ഉൽഘാടനം ചെയ്തു.

വായനശാല പ്രസിഡണ്ട്.ആർ.വി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. വായനശാല ലൈബ്രേറിയൻ ദീപ  കേളോത്ത് സ്വാഗതവും അങ്കണവാടി ടീച്ചർ സന്ധ്യ നന്ദിയും രേഖപ്പെടുത്തി. ഉദ്ഘാടനത്തിനു  ശേഷം കുട്ടികൾക്കും അമ്മമാർക്കം വായനാ മത്സരങ്ങൾ നടത്തി.

Leave a Reply

Your email address will not be published.