കിസാൻ സമ്മാൻ നിധി പദ്ധതിയുടെ പതിനേഴാം ഗഡു, പ്രധാനമന്ത്രി കർഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറും. മൂന്നാമത്തെ തവണ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വാരണാസി സന്ദർശന വേളയിലാണ് സമ്മാൻ നിധി പദ്ധതിയുടെ പതിനേഴാം ഗഡു കർഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറുന്നത്. പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം നരേന്ദ്രമോദി ഒപ്പുവെച്ച ആദ്യ ഫയൽ ഈ പദ്ധതിയുടേതായിരുന്നു. 9.26 കോടിയിലധികം കർഷകർക്ക് 20,000 കോടി രൂപയിലധികം ആനുകൂല്യങ്ങൾ ലഭിക്കും.
ം
പാരാ എക്സ്റ്റൻഷൻ വർക്കർമാരായി പ്രവർത്തിക്കുന്ന കൃഷി സഖികളായി പരിശീലനം നേടിയ 30,000-ലധികം സ്വയം സഹായ സംഘങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളും പ്രധാനമന്ത്രി വിതരണം ചെയ്യും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ, കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, നിരവധി സംസ്ഥാന മന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ വാരണാസി സന്ദർശനം ഏകദേശം 4.5 മണിക്കൂർ നീണ്ടുനിൽക്കാനാണ് സാധ്യത. വൈകിട്ട് നാലോടെ ബാബത്പൂരിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മോദി ഇറങ്ങും. തുടർന്ന് വൈകിട്ട് അഞ്ചിന് പ്രധാനമന്ത്രി കിസാൻ സമ്മാൻ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. 21 കർഷകരെയും അദ്ദേഹം കാണുകയും അവരുടെ ഉൽപ്പന്നങ്ങൾ അവലോകനം ചെയ്യുകയും ചെയ്യും.വാരാണസിയിലെ ദശാശ്വമേധ് ഘട്ടിൽ വൈകിട്ട് ഏഴിന് ഗംഗാ ആരതി വീക്ഷിച്ച ശേഷം രാത്രി എട്ടിന് കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിക്കും.