കെ.എസ്.കെ തളിക്കുളം കാവ്യപ്രതിഭാ പുരസ്കാരം സത്യചന്ദ്രൻ പൊയിൽക്കാവിന്

കോഴിക്കോട് : കെ.എസ്.കെ തളിക്കുളം കാവ്യപ്രതിഭാ പുരസ്കാരം സത്യചന്ദ്രൻ പൊയിൽക്കാവിന്. മാനവികതയുടേയും മലയാള മണ്ണിൻ്റേയും ആത്മാവ് ഇഴ ചേർത്ത് ബന്ധങ്ങളും പ്രണയവും വിശപ്പും പട്ടിണിയും ഗ്രാമീണതയിൽ ചാലിച്ച് അമ്മുവിൻ്റെ ആട്ടിൻകുട്ടി, വാസുവിന്റെ ജോലിത്തിരക്ക്, കവിയോട് തുടങ്ങീ ശ്രദ്ധേയങ്ങളായ നിരവധി കാവ്യങ്ങൾ മലയാളത്തിന് സമ്മാനിച്ച കവിയാണ് കെ എസ് കെ തളിക്കുളം. ചങ്ങമ്പുഴക്ക് ശേഷം കൽപ്പനികത മലയാളകവിതയിൽ കൊണ്ടുവന്ന കെ എസ് കെ യുടെ സ്മരണാർത്ഥം കെ എസ് കെ തളിക്കുളം സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തി നൽകി വരുന്ന കാവ്യപ്രതിഭ പുരസ്കാരം ഈ വർഷം വൈകുന്നേരങ്ങളുടെ സമാഹാരം എന്ന കാവ്യസമാഹാരത്തിലൂടെ സത്യചന്ദ്രൻ പൊയിൽക്കാവിന് ലഭിച്ചു.

   

കവികളായ ബക്കർ മേത്തല ചെയർമാനും വർഗീസ്സാന്റണി പ്രസാദ് കാക്കശ്ശേരി അംഗങ്ങളുമായുള്ള ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ജൂലൈ ഏഴ് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് തളിക്കുളത്തെ തളിക്കുളം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ കവിയെ അനുസ്മരിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഫലകവും പ്രശസ്തിപത്രവും അയ്യായിരം രൂപയും അടങ്ങുന്ന പുരസ്കാരം ജേതാവിന് സമ്മാനിക്കും.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക നിയമനം

Next Story

കൊരയങ്ങാട് പുതിയ തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ ജൂൺ 27, 28 തിയ്യതികളിൽ സ്വർണ്ണ പ്രശ്നം നടക്കുന്നു

Latest from Local News

കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥന്‍ മരിച്ചു

കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥന്‍ മരിച്ചു. ഡിവിഷണൽ എകൗണ്ടഡ് ഓഫീസറായ കൊല്ലം

വാഹന ഗതാഗത നിരോധനം

കൂടത്തായി-കോടഞ്ചേരി റോഡി മൈക്കാവ് ഭാഗത്ത് കലുങ്ക് നിര്‍മ്മാണ പ്രവർത്തി നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 19) മുതല്‍ പ്രവർത്തി കഴിയുന്നത് വരെ മൈക്കാവ്-കല്ലന്ത്രമേട്

യുവജന കമ്മീഷന്‍ കോഴിക്കോട് ജില്ലാതല അദാലത്തിൽ 11 പരാതികള്‍ തീര്‍പ്പാക്കി

കേരള സംസ്ഥാന യുവജന കമ്മീഷന്‍ അംഗം പി സി ഷൈജുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ അദാലത്തിന്റെ രണ്ടാദിവസം

മെയിന്റനൻസ് ഗ്രാന്റിലെ അവഗണന – യു ഡി എഫ് വികസന സെമിനാറിൽ നിന്നും ഇറങ്ങിപ്പോയി

ചേമഞ്ചേരി:- 2024-25 വർഷത്തിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് മെയിന്റനൻസ് ഗ്രാന്റ് ഇനത്തിൽ ലഭിച്ച 1,30,30,000 രൂപയുടെ പദ്ധതികൾ വാർഡടിസ്ഥാനത്തിൽ വിഭജിച്ചപ്പോൾ ഇരുപതാം വാർഡിനെ

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ‘ഉയരെ 2025’ വനിതാ കലോത്സവം സംഘടിപ്പിച്ചു

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ബ്ലോക്ക്‌ പഞ്ചായത്തും പന്തലായനി ഐ.സി.ഡി.എസും ചേർന്ന് ‘ഉയരെ 2025’ വനിതാ കലോത്സവം