അപകടകരമായ മരങ്ങൾ മുറിച്ചു നീക്കണമെന്ന് മൂടാടി പഞ്ചായത്ത് സെക്രട്ടറി

മൂടാടി ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള  മരങ്ങളും മരച്ചില്ലകളും കാലവര്‍ഷക്കെടുതിയില്‍ മറിഞ്ഞു വീണു വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥര്‍ മുന്‍കൂട്ടി സ്വന്തം ചിലവിലും ഉത്തരവാദിത്വത്തിലും മുറിച്ചു മാറ്റുകയോ വെട്ടിയൊതുക്കുകയോ  ചെയ്യേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

മാറ്റാത്തപക്ഷം ഇതിന്മേല്‍ ഉണ്ടാകുന്ന സകല കഷ്ടനഷ്ടങ്ങളുടെ ഉത്തരവാദി മരങ്ങളുടെ ഉടമസ്ഥന്‍ മാത്രമായിരിക്കും സെക്രട്ടറി പത്രക്കുറിപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published.