ജൂലൈ ഒന്നുമുതൽ കേരളത്തിലെ 39 എക്സ്പ്രസ് ട്രെയിനുകൾ പാസഞ്ചറാകും

ജൂലൈ ഒന്നുമുതൽ കേരളത്തിലെ 39 എക്സ്പ്രസ് ട്രെയിനുകൾ പാസഞ്ചറാകും. കോവിഡ് ലോക്ഡൗണിന് ശേഷം ട്രെയിൻ ​ഗതാ​ഗതം പുനസ്ഥാപിച്ചപ്പോൾ അ​ൺ റി​സ​ർ​വ്ഡ് എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ എന്ന പേരിലേക്ക് മാറ്റിയ പാസഞ്ചർ ട്രെയിനുകളാണ് തിരികെയെത്തുന്നത്. കേ​ര​ള​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന 39 ട്രെ​യി​നു​ക​ൾ ഉൾപ്പെടെ ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ പ​രി​ധി​യി​ലു​ള്ള 140 എ​ക്സ്പ്ര​സ് ട്രെ​യി​നു​കളാണ് ജൂലൈ ഒന്നു മുതൽ വീണ്ടും പാസഞ്ചർ ട്രെയിനുകളാകുന്നത്.

ഇ​ത് സം​ബ​ന്ധി​ച്ച് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു ക​ഴി​ഞ്ഞു. ഇ​തോ​ടെ ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ൽ കൂ​ടു​ത​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ൽ മി​നി​മം യാ​ത്രാ നി​ര​ക്ക് 10 രൂ​പ​യാ​യി കു​റ​യും. നി​ല​വി​ൽ 30 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

പാ​സ​ഞ്ച​റു​ക​ളു​ടെ ന​മ്പ​രു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​ൻ്റ ഭാ​ഗ​മാ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ൽ യാ​ത്രാനി​ര​ക്ക് ഏ​കീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സൂ​ച​ന​ക​ൾ ഒ​ന്നു​മി​ല്ലെ​ങ്കി​ലും നി​ര​ക്കു​ക​ൾ പ​ഴ​യ​പ​ടി​യി​ലേ​ക്ക് കു​റ​യ്ക്കും എ​ന്നാ​ണ് കൊ​മേ​ഴ്സ്യ​ൽ വി​ഭാ​ഗ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന വി​വ​രം.

Leave a Reply

Your email address will not be published.