കൊയിലാണ്ടി ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന അക്ഷരജാലകം എന്ന വായന പരിപോഷണ പരിപാടി ജൂൺ 19 വായനാദിനത്തിൽ എഴുത്തുകാരനായ ഭാസ്കരൻ മുചുകുന്ന് ഉദ്ഘാടനം ചെയ്യും.
ഈ അധ്യായന വർഷത്തിൽ പാഠപുസ്തകമല്ലാത്തതും എന്നാൽ പ്രശസ്ത എഴുത്തുകാരുടെതുമായ പുസ്തകങ്ങൾ വായിപ്പിക്കുന്നതിന് കുട്ടികൾക്ക് പ്രേരണയും പ്രോത്സാഹനവും നൽകുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. കുറഞ്ഞത് 10 പുസ്തകങ്ങൾ എങ്കിലും മുഴുവൻ വിദ്യാർഥികളെ കൊണ്ടും വായിപ്പിക്കാൻ തയ്യാറാക്കിയിട്ടുള്ള പദ്ധതിയാണിത്. ഈ അധ്യായന വർഷത്തിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിക്കുന്ന വിദ്യാർത്ഥിക്ക് ഗോൾഡ് മെഡൽ സമ്മാനമായി നൽകും.കുട്ടികൾക്ക് പഠിക്കാൻ പ്രചോദനം നൽകുന്നതും ഒപ്പം വിജ്ഞാന തൃഷ്ണയും പോരാട്ടവീര്യവും നൽകുന്ന ലോകപ്രശസ്തമായ 90 പുസ്തകങ്ങളാണ് ഇതിനുവേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത്.ഇതിൻറെ ഉദ്ഘാടനം വിഎച്ച്എസ്ഇ കെട്ടിടത്തിൽ വച്ച് ജൂൺ 19 ഉച്ചയ്ക്ക്2:30ന് പ്രശസ്ത എഴുത്തുകാരനായ ഭാസ്കരൻ മുചുകുന്ന് നിർവഹിക്കും ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സുജീന്ദ്രൻ എസ് എം സി ചെയർമാൻ പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ കോഡിനേറ്റർ എൻ സി പ്രശാന്ത് തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രോഗ്രാഫ് ഓഫീസർ സിന്ധു .പി അറിയിച്ചു.