നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടന്‍ രമേഷ് പിഷാരടി

നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന്  നടന്‍ രമേഷ് പിഷാരടി വ്യക്തമാക്കി. മത്സരരംഗത്തേക്ക് ഉടനെയില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകുമെന്നും പിഷാരടി പ്രതികരിച്ചു. പാലക്കാട് മണ്ഡലത്തില്‍ രമേഷ് പിഷാരടി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് വിശദീകരണം നൽകിയത്.

‘നിയമസഭ ഉപതിരഞ്ഞെടുപ്പ്, മത്സര രംഗത്തേക്ക് ഉടനെയില്ല. എന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാര്‍ത്തകള്‍ ശരിയല്ല. പാലക്കാട്, വയനാട്, ചേലക്കര.. പ്രവര്‍ത്തനത്തിനും, പ്രചരണത്തിനും ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും’, പിഷാരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
  
പാലക്കാടും ചേലക്കരയിലും വയനാട്ടിലും ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാണ്. ഇതിനിടെയാണ് പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി വരുമെന്ന വിവരങ്ങള്‍ പുറത്തുവന്നത്. പാലക്കാട് സ്വദേശി കൂടിയായ പിഷാരടിക്കാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രഥമ പരിഗണനയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കൊല്ലം പുനലൂരിൽ ഇടിമിന്നലേറ്റ് രണ്ട് തൊഴിലാളികൾ മരിച്ചു

Next Story

നീറ്റ് പരീക്ഷ ആശങ്ക ദൂരീകരിക്കണം സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത

Latest from Main News

ജൈവവൈവിധ്യ പഠനോത്സവം: ക്വിസ് മത്സരം സംഘടിപ്പിച്ചു

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ‘നീലക്കുറിഞ്ഞി’ ജൈവവൈവിധ്യ പഠനോത്സവത്തിന്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭയുടെ

2025 മെയ് മാസം നിങ്ങൾക്കെങ്ങനെ? തയ്യാറാക്കിയത് വിജയൻ നായർ – കോയമ്പത്തൂർ

അശ്വതി- വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. ഭൂമിയില്‍ നിന്നുള്ള ആദായം വര്‍ദ്ധിക്കും. വാഹനാപകടങ്ങളില്‍ നിന്ന് രക്ഷപ്പെടും. ഗുരുക്കന്മാരുടെ പ്രീതിക്ക് കാരണമാകും. അവിചാരിതമായി

കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്ത് ഇത്തവണയും പൂരക്കാഴ്ചകളുടെ പുണ്യദിനങ്ങൾക്ക് മിഴിവേകും

കൊയിലാണ്ടി : മലബാറിൻ്റെ ഗജറാണിയായ കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്ത് ഇത്തവണയും പൂരക്കാഴ്ചകളുടെ പുണ്യദിനങ്ങൾക്ക് മിഴിവേകും. തട്ടകത്ത് വണങ്ങി അവൾ തൃശ്ശിവപ്പേരൂരിന്റെ മണ്ണിനെ

എട്ടാം ക്ലാസ് സേ-പരീക്ഷയുടെ ഫലം മെയ് 2ന് പ്രസിദ്ധീകരിക്കും

ഈ അധ്യയന വർഷം മുതൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ എട്ടാം ക്ലാസ് സേ-പരീക്ഷയുടെ ഫലം മെയ് 2ന് പ്രസിദ്ധീകരിക്കും.