കൾച്ചറൽഫോറം കേരള ഏർപ്പെടുത്തിയ ഈ വർഷത്തെ മധുമാസ്റ്റർ നാടക പുരസ്കാരം പുതു തലമുറയിൽപ്പെട്ട പ്രമുഖ നാടക പ്രവർത്തക മാളു.ആർ.ദാസിന്

കേരളത്തിലെ നാടകാസ്വാദകർ ഏറെ ചർച്ച ചെയ്ത “പാപ്പിസോറ” എന്ന ആദ്യ നാടകത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട കലാകാരിയാണ് മാളു.ആർ.ദാസ്.

മതയാഥാസ്ഥിതികതയേയും പൗരോഹിത്യത്തേയും നിശിത വിമർശനത്തിന് വിധേയമാക്കുന്ന “കക്കുകളി “എന്ന നാടകത്തിൽ അതു നേരിട്ട ഭീഷണികളെയും വിലക്കുകളേയും അതിജീവിച്ച് ഭയലേശമെന്യേ മുഖ്യ കഥാപാത്രമായി അവർ നിറഞ്ഞാടി.

തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും നാടക പഠനം പൂർത്തിയാക്കിയ ആലപ്പുഴ സ്വദേശിയായ മാളു.ആർ.ദാസ്, തന്റെ നാടക ജീവിതത്തെ ഒരു രാഷ്ട്രീയ പ്രവർത്തനമായും പ്രൊഫഷനായും, സർവ്വോപരി ജീവിതം തന്നെയായുംരൂപപ്പെടുത്തിയിട്ടുണ്ട്. അതു കൊണ്ടാണ്, തന്റെ സഹനാടകപ്രവർത്തകനായ സനോജ് മാമോയുമായുള്ള വിവാഹത്തിന് നാടകഅരങ്ങ് തന്നെ തെരഞ്ഞെടുത്ത്,വ്യവസ്ഥാപിതമായ വിവാഹ സങ്കല്പങ്ങളെ വെല്ലുവിളിച്ചത്.

1960 കളുടെ അവസാനത്തോടു കൂടി മലയാള നാടകവേദി ഘടനാപരമായും രാഷ്ട്രീയമായും ഒട്ടനവധി പുതിയ സാധ്യതകളെ സ്വാംശീകരിക്കുന്നുണ്ട്‌. ജനകീയ സാംസ്കാരിക വേദി പോലുള്ള സാംസ്കാരിക പ്രസ്ഥാനങ്ങൾ ഉയർത്തിവിട്ട വിപ്ലവാത്മകമായ ഉണർവ്വ് ഭാഷയിലും സാഹിത്യത്തിലുമെന്നപോലെ നാടകത്തിലും പുതിയ ഭാവുകത്വത്തോടെ പ്രതിഫലിക്കുകയുണ്ടായി. “നാടു ഗദ്ദിക” പോലുള്ള നാടകങ്ങൾ സവിശേഷ ശ്രദ്ധ നേടുന്നത് ഇക്കാലത്താണ്. നാടക കലാസംവാദങ്ങളും നാടകസമൃദ്ധമായ തെരുവുകളും കൊണ്ട് സമ്പന്നമായ ആ ചരിത്രത്തിലാണ് മധു മാഷും മലയാള നാടക പ്രവർത്തനങ്ങളിൽ സജീവമായി സ്ഥാനമുറപ്പിക്കുന്നത്.

പടയണിയും, അമ്മയും, കറുത്ത വാർത്തയും, സുനന്ദയും, കലി ഗുലയും, ക്രൈമും തുടങ്ങി മലയാള നാടകവേദിയിൽ മധു മാഷ് രേഖപ്പെടുത്തിയചരിത്രംവളരെ വലുതാണ്.അനീതികളോടും ആസുരതകളോടും യുദ്ധപ്രഖ്യാപനത്തിന് പിന്നിലാളുണ്ടോ എന്നു തിരിഞ്ഞു നോക്കാതെ ഇറങ്ങിത്തിരിച്ച ആക്ടിവിസ്റ്റും,നാടകത്തെ ഒരു കലാരൂപം എന്ന നിലയിൽ അരങ്ങിന്റെ സാധ്യതകളിലൂടെ മനുഷ്യന്റെ വിമോചന സ്വപ്നങ്ങൾക്കുള്ള ആയുധമാക്കി മാറ്റാൻ ശ്രമിച്ച അസാമാന്യപ്രതിഭയുമായിരുന്ന മധു മാഷിനെ പോലൊരാളുടെ പേരിലുള്ള നാടക പുരസ്കാരം,നാടകരംഗത്ത് പൂർണ്ണമായും സമർപ്പണബോധത്തോടെ ഇടപെടുന്ന,ജീവിതം തന്നെയാണെണെനിക്ക്‌ നാടകം എന്ന് അഭിമാനത്തോടെ പറയുന്ന,ഏറ്റവും പുതിയ തലമുറയിലെ നാടകകാരിയായ മാളൂ.ആർ.ദാസിന് തന്നെയാകണം എന്ന് ഏറെ അഭിമാനപൂർവ്വം ഞങ്ങൾ കരുതുന്നു. 2024 ജൂലൈ 20 നു കോഴിക്കോട് ടൗൺ ഹാളിൽ വിവിധ പരിപാടികളോടെ നടക്കുന്ന ചടങ്ങിൽ 10000 രൂപയും,പ്രശസ്തിപത്രവും, ഫലകവും,അടങ്ങുന്ന പുരസ്കാരം മാളു.ആർ.ദാസിന് സമ്മാനിക്കും.

പ്രമുഖ കവിയും ഗ്രന്ഥകാരനുമായ പി.എൻ.ഗോപീകൃഷ്ണന്റെ നേതൃത്വത്തിലാണ്‌ കൾച്ചറൽ ഫോറം അവാർഡിനു മാളുവിനെ തെരഞ്ഞെടുത്തത്‌.

Leave a Reply

Your email address will not be published.

Previous Story

കാപ്പാട് കടലിൽ ചുഴിയിൽ അകപ്പെട്ട മത്സ്യത്തൊഴിലാളിയെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി

Next Story

രണ്ട് കോടിയുടെ മയക്കു മരുന്ന് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ

Latest from Local News

ആശ വർക്കർമാരുടെ സമരം രമ്യമായി പരിഹരിക്കണം ആർ.ജെ.ഡി ജില്ലാ കമ്മിറ്റി

വേതന കുടിശ്ശിക നൽകുക,ഓണറേറിയം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശവർക്കർമാർ സെക്രട്ടരി യേറ്റ് നടയിൽ നടത്തുന്ന സമരം ആവശ്യങ്ങൾ അനുവദിച്ചു കൊണ്ട്

പ്രകൃതിയെ കരുതാതെയുള്ള വികസനം തുടർന്നാൽ ചൂരൽ മലയും മുണ്ടക്കൈയും ആവർത്തിക്കും: ചാണ്ടി ഉമ്മൻ എം.എൽ.എ

മേപ്പയൂർ: പ്രകൃതിയെ കരുതാതെയുള്ള വികസനം തുടർന്നാൽ ചൂരൽമലയും മുണ്ടക്കൈയും ആവർത്തിക്കുമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു. കീഴ്‌പയൂരിൽ പുറക്കാമലയെ സംരക്ഷിക്കണ മെന്നാവശ്യപ്പെട്ട്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 23 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 23 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ :

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പഞ്ചാരിമേളം അരങ്ങേറി

ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തിന്റെ രണ്ടാം ദിനത്തിൽ നടന്ന പഞ്ചാരിമേളം അരങ്ങേറ്റം ശ്രദ്ധേയമായി. കാഞ്ഞിലശ്ശേരി പത്മനാഭന്റെ ശിക്ഷണത്തിൽ മേള അഭ്യസിച്ചവരാണ് അരങ്ങേറ്റം