ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേയ്ക്ക് വിൽപ്പനയ്ക് കൊണ്ട് വന്ന രണ്ട് കോടിയുടെ മയക്ക് മരുന്ന് പിടികൂടിയ സംഭവത്തിൽ നിലമ്പൂർ സ്വദേശി വെളിമുറ്റം വടക്കേടത്ത് ഹൗസിൽ ഷൈൻ ഷാജി (23) നെ ബംഗളൂരുവിൽ നിന്നും വെള്ളയിൽ ഇൻസ്പെക്ടർ ജി ഹരീഷും, ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി.മെയ് 19 നായിരുന്നു കേസിനാസ്പദമായ സംഭവം പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിൽ വെള്ളയിൽ പോലീസും ഡാൻസാഫും നടത്തിയ പരിശോധയിൽ മാരക മയക്ക് മരുന്നുകൾ പിടി കൂടിയിരുന്നു .പോലീസ് പരിശോധക്ക് വീട്ടിൽ എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. വീട്ടിൽ സൂക്ഷിച്ച 779 ഗ്രാം എം.ഡി എം എ യും, ടാബ്‌ലെറ്റ് രൂപത്തിലുള്ള 6.150 ഗ്രാം എക്സ്റ്റസി,80 എൽ എസ്.ഡി സ്റ്റാബുകൾ എന്നിവയും ഇവർ താമസിച്ച വീട്ടിൽ നിന്നും കണ്ടെടുത്തു .രണ്ട് കോടിയിലധികം വിലവരുന്ന മയക്ക് മരുന്നാണ് പിടിച്ചെടുതത്.
ഓടി രക്ഷപ്പെട്ട രണ്ട് പേരെ പിടി കൂടുന്നതിനായി കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അനുജ് പുലിവാളിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേക്ഷണസംഘം ഉണ്ടാക്കിയിരുന്നു. പോലീസ് ഊർജ്ജിത അന്വേക്ഷണം നടത്തിയതിലാണ് പ്രതി വലയിലാവുന്നത്. ഇതിൽ ഷൈനിൻ്റെ കൂട്ടാളിയായ ഒരാളെയും കൂടി കിട്ടാനുണ്ട്. ഇവർ രണ്ട് പേരും കോഴിക്കോട് സിറ്റിയിലെ ബീച്ച് , മാളുകളുടെ പരിസരം, എന്നിവ കേന്ദ്രീകരിച്ച് ലഹരി നല്കുന്ന മുഖ്യ കണ്ണികളാണ്.
സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട ഷൈൻ പോലീസ് പിടി കൂടാതിരിക്കാൻ, ഗോവ, ഡൽഹി, അരുണാചൽ, ബാഗ്ലൂർ എന്നിവിടങ്ങളിൽ മാറി താമസിക്കുകയായിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെ മാത്രം ബന്ധപ്പെട്ടിരുന്ന ഇയാളെ കുറിച്ച് ആർക്കും വ്യക്തമായ അറിവ് ഉണ്ടാകാതിരുന്നതും, പോലീസിനെ ഏറെ കുഴക്കി ‘എന്നാൽ ഇയാൾ ബന്ധപെടാൻ സാധ്യതയുള്ള ആളുകളെ നിരീക്ഷിച്ച് നടത്തിയ അന്വേക്ഷണത്തിലാണ് പോലീസ് അതി സാഹസികമായി ബാഗ്ലൂരിൽ നിന്നും ഷൈനിനെ പിടികൂടിയത്.
ഷൈനിന് വണ്ടൂർ എക്സൈസ് പിടിച്ചതിന് കഞ്ചാവ് കേസും , ഫറോക്ക് എക്സൈസ് 50 ഗ്രാം എം.ഡി.എം.എ യുമായി പിടിച്ചതിനും കേസുണ്ട്. അതിൽ രണ്ട് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിൽ നിന്നും പരിചയപ്പെട്ട പുതിയ ആളുകളുമായി ശിക്ഷ കഴിഞ്ഞ് വീണ്ടും ലഹരി കച്ചവടത്തിലേക്ക് വരുകയായിരുന്നു
പോലീസ് സംഘം ഷൈൻ ഷാജിയെ അന്വേക്ഷിച്ച് വീട്ടിൽ എത്തിയപ്പോൾ വീട്ടുകാരും, നാട്ടുകാരും പറഞ്ഞത് ഷൈൻ അർമേനിയയിലാണെന്നാണ്. ഷൈൻ അർമേനിയയിൽ പോയിരുന്നെങ്കിലും നാല് മാസം അവിടെ നിന്ന് വീട്ടുകാർ അറിയാതെ കോഴിക്കോട് വന്ന് ലഹരി കച്ചവടം നടത്തുകയായിരുന്നു. പോലീസ് അന്വേക്ഷിച്ച് വന്നപ്പോഴാണ് മറു രാജ്യത്ത് പോയ ആൾ കോഴിക്കോട് ലഹരി മാഫിയയിലെ മുഖ്യ കണ്ണിയായി പ്രവർത്തിക്കുന്നതെന്ന് മനസ്സിലായത്.
വെള്ളയിൽ സ്റ്റേഷനിലെ എസ്.ഐ ദീപുകുമാർ, ദീപു, ഷിനിൽ, എ പ്രശാന്ത് കുമാർ,
ഡൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എ.എസ് ഐ അബ്ദുറഹ്മാൻ കെ,അനീഷ് മുസേൻ വീട്, അഖിലേഷ് . കെ, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.