സംസ്ഥാനത്തെ ഡ്രൈവിങ്ങ് സ്കൂൾ വാഹനങ്ങളുടെ നിറം ഏകീകരിക്കാൻ ശുപാർശ. ജൂലായ് മൂന്നിന് ചേരുന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ (എസ്.ടി.എ) ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാവുകയെന്ന് സൂചന. നിലവിൽ വാഹനങ്ങൾക്ക് ഏകീകൃത നിറമില്ല. പുതിയ തീരുമാനം നടപ്പിലായാൽ ഇനി മഞ്ഞ നിറമായിരിക്കും വാഹങ്ങൾക്ക് ഉണ്ടാവുക. വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം അടിക്കാനാണ് ശുപാര്‍ശ.
പുതിയ ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കരണം വഴി ഡ്രൈവിങ്ങ് സ്കൂൾ ഉടമകളെ പ്രകോപിപ്പിച്ചേക്കുമെന്നാണ് സൂചന. നേരത്തെ ടൂറിസ്റ്റ് ബസുകളുടെ നിറം വെള്ളയാക്കിയത് പോലുള്ള മണ്ടൻ പരിഷ്കാരങ്ങളാണ് ഇതിന് പിന്നിലെന്നും ഉടമകൾ ആരോപിക്കുന്നു.